പാലക്കാട് അഗളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനം എൽഡിഎഫിന് നഷ്ടമായി.
യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചു. ഉദുമ ഗ്രാമപഞ്ചായത്തിൽ അവിശ്വാസം പാസായതോടെ പ്രസിഡന്റും പുറത്തായി. 21 അംഗങ്ങളുള്ള അഗളി പഞ്ചായത്തിൽ 10
യുഡിഎഫ് മെമ്പർമാരും 9 എൽഡിഎഫ് മെമ്പർമാരും രണ്ട് ബിജെപി മെമ്പർമാരും ആണ് ഉള്ളത്. നേരത്തെ ഒരാൾ യുഡിഎഫിൽ നിന്നും കൂറുമാറിയതിനെ തുടർന്ന് എൽഡിഎഫിന് ഭരണം ലഭിക്കുകയും വൈസ് പ്രസിഡൻ്റ് സ്ഥാനം കിട്ടുകയും ചെയ്തിരുന്നു. എന്നാൽ മൂന്ന് ദിവസമാണ് ആ ഭരണസമിതി നിലനിന്നിരുന്നത്. കൂറുമാറിയ മഞ്ജു യുഡിഎഫിലേക്ക് തിരിച്ചുവരികയും
എൽഡിഎഫിന് ഭരണം നഷ്ടമാവുകയും ചെയ്തിരുന്നു. തുടർന്ന് ആറുമാസം കഴിഞ്ഞതോടെ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവരികയും പാസാവുകയും ചെയ്തു. ഇന്നത്തെ അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് വിട്ടുനിൽക്കുകയും രണ്ട് ബിജെപി മെമ്പർമാർ യുഡിഎഫിന് വോട്ട് ചെയ്യുകയും ചെയ്തു. ഇതോടെ വൈസ് പ്രസിഡണ്ട് സ്ഥാനം യുഡിഎഫിന് കിട്ടി.















