പാലക്കാട്, കൊല്ലം, കണ്ണൂർ ജില്ലകളിലാണ് ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുന്നത് . പാലക്കാട് 39.2 , കൊല്ലത്തും കണ്ണൂരും 37 ഡിഗ്രി സെൽസ്യസ് വീതവും താപനില രേഖപ്പെടുത്തി. വരുന്ന ഏതാനും ദിവസം കൂടി ചൂട് തുടരും. വേനൽ മഴ കിട്ടുമെങ്കിലും വേനലിന്റെ കാഠിന്യം കുറയാനിടയില്ലെന്നാണ് കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്.
അതേസമയം 2026 ലെ കാലവർഷം സാധാരണയെക്കാൾ കുറവായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പസഫിക്ക് സമുദ്രം ചൂടുപിടിക്കുന്ന എൽ നിനോ പ്രതിഭാസം മൺസൂൺ കാറ്റിനെ പ്രതികൂലമായി ബാധിക്കാൻ ഇടയുണ്ട്. സാധാരണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള 4 മാസം ശരാശരി 87 സെ.മീ മഴയാണ് ലഭിക്കേണ്ടത്.
ഇതിൽ കുറവ് വരുന്നത് കൃഷിയേയും വൈദ്യുത ഉത്പാദനം, കുടിവെള്ള വിതരണം എന്നിവയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
















