കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അടിയന്തരമായി ശുദ്ധീകരണം ആവശ്യമാണെന്ന് സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. അണികളുടെ അഭിപ്രായങ്ങൾ കേട്ട് പോരായ്മകൾ
പരിഹരിച്ച് പാർട്ടി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ സ്വാധീനത്തിൽ ഇടതുപക്ഷത്തിന് എന്തുകൊണ്ട് തിരിച്ചടിയുണ്ടായി എന്ന് ആത്മപരിശോധന നടത്തണം. രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിൽ പോരായ്മകൾ സംഭവിച്ചിട്ടുണ്ട്. വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ, ജി. സുധാകരൻ എന്നിവർ പാർട്ടിയിൽ നിന്ന് അകന്ന സാഹചര്യം സി.പി.ഐ.എം. ഗൗരവത്തോടെ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

















