പാലാ: 73-ാം അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ മീനച്ചിൽ താലൂക്ക് തല സമ്മേളനത്തിൽ വെച്ച് ഏറ്റവും നല്ല എംപ്ലോയീസ് സഹകരണ സംഘത്തിനുള്ള അവാർഡ് പാലാ സെന്റ് തോമസ് കോളേജ് സ്റ്റാഫ് സഹകരണ സംഘത്തിന് സമ്മാനിച്ചു.
ചടങ്ങിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. എം.ജെ. സെബാസ്റ്റ്യനിൽ നിന്ന് സംഘത്തിന് വേണ്ടി അസിസ്റ്റന്റ് സെക്രട്ടറി സാജുമോൻ വി.ജെ. വാണിയപ്പുരയിൽ അവാർഡ് ഏറ്റുവാങ്ങി.
















