പാകിസ്താനിലെ കറാച്ചിയില്‍ സിന്ധ് റേഞ്ചേഴ്‌സ് ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം. സ്‌ഫോടനത്തില്‍ മൂന്ന് സൈനികരും മൂന്ന് അക്രമികളും കൊല്ലപ്പെട്ടു.കറാച്ചിയിലെ പാരാമിലിട്ടറി
സേനയായ സിന്ധ് റേഞ്ചേഴ്‌സിന്റെ ആസ്ഥാനത്തിന് നേരെയാണ് ശനിയാഴ്ച രാത്രിയോടെ ആക്രമണമുണ്ടാകുന്നത്. ആസ്ഥാനത്തിന്റെ പ്രധാന ഗേറ്റില്‍ അക്രമികള്‍ സ്‌ഫോടനം നടത്തുകയും
സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. പാക് കാലാവസ്ഥാ വകുപ്പ് ആസ്ഥാനവും പ്രമുഖ സര്‍വകലാശാലകളും സ്ഥിതി ചെയ്യുന്ന ഗുലിസ്താന്‍-ഇ-ജൗഹറിലെ പ്രധാന റോഡിലാണ് സ്‌ഫോടനം നടന്നത്.















