ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗലിന് വീണ്ടും സമനില. കൊളംബിയയോട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി. ഗ്രൂപ്പില്‍ കൊളംബിയക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ നോക്കൌട്ടിന്
യോഗ്യത നേടിയത്. രണ്ട് ജയവും ഒരു സമനിലയുമുള്ള കൊളംബിയ ഏഴ് പോയിന്റുകളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത റൗണ്ടില്‍ ക്രൊയേഷ്യ പോര്ച്ടചുഗലിനേയും കൊളംബിയ ഘാനയേയും നേരിടും. ഇരു കൂട്ടരും പല അവസരങ്ങളും നഷ്ടപ്പെടുത്തിയ ഇന്നത്തെ
മത്സരം പൊതുവില്‍ ആരാധകര്‍ക്കിടയില്‍ നിരാശയാണുണ്ടാക്കിയത്. ഗോളിനായി ആറ് ഓണ്‍ ടാര്‍ഗെറ്റ് ഷോട്ടുകളടക്കം ആകെ 24 ഷോട്ടുകള്‍ നല്കി പോര്‍ച്ചുഗലിനെ വിറപ്പിക്കാന്‍ കൊളംബിയയ്ക്ക് സാധിച്ചു.















