പാലാ : കുട്ടികളിൽ മൂല്യബോധം വളർത്തുന്നതിൽ അധ്യാപകരുടെ പങ്ക് നിർണായകമെന്ന് ജോസ് കെ മാണി എംപി. കുട്ടികളിലെ നന്മ കണ്ടെത്തുന്നതിൽ അധ്യാപകർ കൂടുതൽ ബദ്ധ ശ്രദ്ധരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് പാലാ മേരി മാതാ പബ്ലിക് സ്കൂളിൽ സംസ്കാര വേദി പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അധ്യാപക ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹംഈ കാലഘട്ടത്തിൽ
ദിനാചരണങ്ങളിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടത് അധ്യാപക ദിനത്തിനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസിഎഫ് സി സി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുതിർന്ന അധ്യാപകൻ,.കെ എസ് എസ് പി യു മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട്ടി ജെ അബ്രഹാം തോണക്കര, മേരി മാതാപബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി എഫ് സി സി,എന്നിവരെ ജോസ് കെ മാണി എംപി പൊന്നാട അണിയിച്ചും മെമെന്റോ നൽകിയും ആദരിച്ചു. അധ്യാപകർ ജ്ഞാനത്തിന്റെ വക്താക്കളാണെന്നും AI യുഗത്തിൽ കുട്ടികളെ നന്മയുടെ പാതയിൽ നയിക്കുന്നതിൽ അധ്യാപകരുടെ പങ്ക് വലുതാണെന്നും എംപി ചൂണ്ടിക്കാട്ടി. പാലാ മുൻസിപ്പൽ
ചെയർപേഴ്സൺ മായ രാഹുൽ അധ്യാപക ദിന സന്ദേശം നൽകി. സ്കൂളിലെ എല്ലാ അധ്യാപകരെയും മുനിസിപ്പൽ ചെയർപേഴ്സൺ മായ രാഹുൽ ആദരിച്ചു പാലാ മുൻസിപ്പാലിറ്റി പ്രതിപക്ഷനേതാവ് ബിജു പാലുപടവൻ, സംസ്കാര വേദി കോട്ടയം ജില്ലാ പ്രസിഡന്റ് ബിജോ പാലാക്കുന്നേൽ, സംസ്കാര വേദി നിയോജകമണ്ഡലം പ്രസിഡണ്ട് ജയ്സൺ ജോസഫ് കുഴികോടിൽ,ജില്ലാ സെക്രട്ടറി പി ജെ മാത്യു പാലത്താനം, ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം മാത്തുക്കുട്ടി ചേന്നാട്ട് നിയോജകമണ്ഡലം സെക്രട്ടറി ജയ്സൺ മl മാന്തോട്ടം, വൈസ് പ്രസിഡന്റ് മാത്യു ടി തെള്ളിയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.


















