സുനിൽ കനഗോലുവിനെ കർണാടക മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിച്ചു. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്നു സുനിൽ കനഗോലു. കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച ബുദ്ധികേന്ദ്രമായിരുന്നു സുനിൽ
കനഗോലു. 2016, തമിഴ്നാട് തിരഞ്ഞെടുപ്പായിരുന്നു സുനില്‍ കനഗോലുവിന് ലഭിച്ച ആദ്യത്തെ ദൗത്യം. എംകെ സ്റ്റാലിന് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കിയാണ് സുനിലിന്റെ വരവ്. കര്‍ണാടകയില്‍ ഓപ്പറേഷന്‍ വിജയിച്ചതോടെ കനഗോലു കോണ്‍ഗ്രസിന്റെ വിഐപി പട്ടികയിലേക്ക് മാറിയിരുന്നു.
ഇതാണ് 2023ല്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. ഭാരത് ജോഡോ യാത്രയുടെ ആസൂത്രണത്തിന് പിന്നില്‍ സുനിലിന്റെ പങ്കാളിത്തം ഏറ്റവും സുപ്രധാനമായിരുന്നു. മിഷന്‍ 2024ല്‍ അംഗമായതോടെ സുനില്‍ കനഗോലുവിന്റെ സ്വീകാര്യതയും വര്‍ധിച്ചു. രാഹുല്‍ ഗാന്ധിയുടെ ഏറ്റവും വിശ്വസ്ഥനായി കനഗോലു മാറി.















