കാപ്പാ കേസിൽ പ്രതിയായ ആർ സുഗതന്റെ ജയിലിലെ പ്രതിജ്ഞ ബിജെപിയ്ക്ക് നാണക്കേടെന്ന് കൗൺസിലർ കെ എസ് ശബരിനാഥ്. ഇന്ത്യൻ ചരിത്രത്തിൽ തന്നെ അപാമാനകരമായ സംഭവമാണിത്. സ്വന്തം നാട്ടിൽ കാല് കുത്താൻ കഴിയാതെ ഒരു കൗൺസിലർ 288 കിലോമീറ്ററുള്ള വിയ്യൂരിൽ വെച്ച്
സത്യപ്രതിജ്ഞ ചെയ്യുക, അതിനായി മേയറും പരിവാരങ്ങളും പോകുക എന്നുള്ളതും ബിജെപി നഗരസഭയ്ക്കും തിരുവനന്തപുരം നഗരസഭയ്ക്കും അപമാനകരമാണ്. കോടതി വിധിയെ
അംഗീകരിക്കുകയാണ്. സുഗതന്റെ കഴിവ് കാരണമല്ല, സുഗതനെ ജയിപ്പിച്ച വോട്ടർമാർക്ക് ഒരു അവകാശമുണ്ട് അതുകൊണ്ട് മാത്രമാണ് അനുകൂലമായ വിധി കോടതിയിൽ നിന്ന് വന്നത്.















