ചെമ്മലമറ്റം ജൈവ കൃഷിരീതിയിലുടെ വിദ്യാർത്ഥികൾ ഉദ്പാദിപ്പിച്ച പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് നല്കി വിദ്യാർത്ഥികൾ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികളാണ് വേറിട്ട
പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നത് മത്തൻ വിവിധതരം പയറുകൾ വാഴക്കുലകൾ എന്നിവയാണ് സ്കൂൾ വളപ്പിൽ കൃഷി ചെയ്ത് വിദ്യാർത്ഥികൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നല്കുന്നത്
വിഷരഹിതമായ പച്ചകറികളിലൂടെ ആഴ്ചയിൽ മിക്ക ദിവസങ്ങളിലും സാമ്പാറും കുട്ടുകറികളും നല്കാൻ കഴിയുന്നുണ്ടന്ന് ഹെഡ്മാസ്റ്റർ ജോബെറ്റ് സാർ പറഞ്ഞു അധ്യാപകരായ അജൂ ജോർജ് ജിജി ജോസഫ് അജിത് വി പ്രിയമോൾ വിസി എന്നിവർ വിവിധ കൃഷികൾക്ക് നേതൂർത്വം നല്കുന്നു















