നീലൂർ: എസ്.എം.വൈ.എം (SMYM) തുടങ്ങനാട് ഫൊറോന സമിതിയുടെ 2026 വർഷത്തെ ഫൊറോന അർദ്ധവാർഷിക സെനറ്റ് സമ്മേളനം മെയ് 16-ാം തീയതി ഉച്ചകഴിഞ്ഞ് 2:30-ന് നീലൂർ യൂണിറ്റിൽ വെച്ച് നടത്തപ്പെട്ടു.
ഫൊറോന പ്രസിഡന്റ് ബിസ്മി ബോബിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സെനറ്റ് സമ്മേളനം തുടങ്ങനാട് ഫൊറോന ഡയറക്ടർ ഫാ: ജെയിംസ് ആണ്ടാശ്ശേരി ഉദ്ഘാടനം നിർവഹിച്ചു സാമൂഹിക രംഗങ്ങളിൽ കൂടുതൽ സജീവമാകേണ്ടതിന്റെയും സംഘടനയെ ശക്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
തുടങ്ങനാട് ഫൊറോനയുടെ കീഴിലുള്ള 6 വിവിധ യൂണിറ്റുകൾ കഴിഞ്ഞ ആറുമാസത്തെ തങ്ങളുടെ പ്രവർത്തന റിപ്പോർട്ടുകൾ സെനറ്റിൽ അവതരിപ്പിച്ചു. കഴിഞ്ഞ മാസങ്ങളിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ മാതൃകാപരമായ സേവന പ്രവർത്തനങ്ങളെയും കലാ-കായിക ഇടപെടലുകളെയും യോഗം വിലയിരുത്തി. ഫൊറോനയുടെ കീഴിലുള്ള വിവിധ യൂണിറ്റുകളിൽ നിന്നായി 40 ഓളം യുവജനങ്ങൾ ഈ സെനറ്റ് യോഗത്തിൽ സജീവമായി പങ്കെടുത്തു. വരും മാസങ്ങളിൽ യുവജനങ്ങളുടെ ആത്മീയ-വ്യക്തിത്വ വികാസത്തിന് ഉതകുന്ന പുതിയ
കർമ്മപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. നീലൂർ യൂണിറ്റ് ഡയറക്ടർ ഫാ: സെബാസ്റ്റ്യൻ പ്ലാത്തോട്ടത്തിൽ, കെ.സി.വൈഎം സിൻഡിക്കേറ്റ് കൗൺസിലർ റോബിൻ റ്റി.ജോസ് താന്നിമല, രൂപത സിൻഡിക്കേറ്റ് കൗൺസിലർ സഖറിയ ജെയിംസ്, ഫൊറോന ജനറൽ സെക്രട്ടറി ബിയോ ബെന്നി, നീലൂർ യൂണിറ്റ് പ്രസിഡന്റ് അൽഫിൻ ജോയി എന്നിവർ പ്രസംഗിച്ചു.
















