2026 ഏപ്രിൽ 18 മെയ് തിങ്കൾ 1199 ഇടവം 04
വാർത്തകൾ
📰👉 ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാർ രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേകർ സത്യവാചകം ചൊല്ലിക്കൊടുക്കും.
📰👉 കേരളത്തിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കില്ല. സുരക്ഷാ കാരണങ്ങളും അദ്ദേഹത്തിന്റെ തിരക്കേറിയ ഔദ്യോഗിക മുൻഗണനകളും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് റിപ്പോർട്ട്
📰👉 അപു ജോണ്‍ ജോസഫ് ചീഫ് വിപ്പ്. തൊടുപുഴ നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അപു ജോണ്‍ ജോസഫിനെ ഗവണ്‍മെന്‍റ് ചീഫ് വിപ്പായി നിയമിക്കാന്‍ തീരുമാനിച്ചതായി കേരള കോണ്‍ഗ്രസ് അറിയിച്ചു.
📰👉 21 പേരെയല്ലേ മന്ത്രിയാക്കാൻ കഴിയൂള്ളുവെന്നും എല്ലാവരെയും തൃപ്തിപ്പെടുത്തി തീരുമാനം എടുക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല. മുന്നണിയെ ഒറ്റകെട്ടായി കൊണ്ടുപോകാനും പാർട്ടിയെ ഒരുമിച്ചു നിർത്തി മുന്നോട്ട് കൊണ്ടുപോകാനുമാണ് പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
📰👉 തമിഴ് സിനിമയിലെ മുതിർന്ന നിർമാതാവും സംവിധായകനുമായ കെ. രാജനെ (85) ചെന്നൈയിലെ അഡയാർ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച കാറിൽ യാത്രചെയ്യവേ വാഹനം നിർത്തി അഡയാർ പാലത്തിൽനിന്ന് നദിയിലേക്കു ചാടുകയായിരുന്നു.
📰👉 20 അംഗ മന്ത്രിസഭയുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ വൈകീട്ട് അഞ്ചുമണിക്ക് ശേഷം രാജ്ഭവനിലെത്തി ഗവർണർക്ക് കൈമാറിയിരുന്നു. തുടർന്ന് ആറുമണിയോടെ ക്ലിഫ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വി.ഡി സതീശൻ മന്ത്രിമാർ ആരൊക്കെയെന്ന് മാധ്യമങ്ങളോട് വിശദീകരിച്ചു.
📰👉 സവാരിക്ക് ഉപയോഗിക്കുന്ന കുതിരയ്ക്കു മാരക സാംക്രമിക രോഗമായ കുതിരപ്പനി (ഗ്ലാൻഡർ) സ്ഥിരീകരിച്ചതോടെ ചെന്നൈയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ബാക്ടീരിയജന്യ രോഗമായ കുതിരപ്പനി മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
📰👉 സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് വിദ്യാർഥികളുടെ സ്കോറിനെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) ബാധിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.
📰👉 വെഞ്ഞാറമൂടിന് സമീപം പിരപ്പൻകോട്ട് വിളക്കിൽ നിന്ന് തീപടർന്ന് വീട് കത്തിനശിച്ചു. പിരപ്പൻകോട് പേരയത്തുംമുകൾ സ്വദേശി സുധീറിന്റെ വീടാണ് അഗ്നിക്കിരയായത്. ഉച്ചയോടെ ആയിരുന്നു സംഭവം.
📰👉 തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് കർശന നിർദേശവുമായി ലോക്ഭവൻ. വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ ഉണ്ടാവാൻ പാടുള്ളൂവെന്നാണ് നിർദേശം. മറ്റുള്ളവർ വേദിയിൽ പാടില്ലെന്നും ഈ നിർദേശപ്രകാരമുള്ള ക്രമീകരണം സ്റ്റേജിൽ നടത്തണമെന്നും ലോക്ഭവൻ അറിയിച്ചിട്ടുണ്ട്.















