കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും ഇന്ന് (മേയ് 18, തിങ്കൾ) വൈകിട്ട് 7 മണിക്ക് കട്ടക്കയം റോഡിലുള്ള വ്യാപാരഭവനിൽ വെച്ച് നടക്കും. യൂണിറ്റ് പ്രസിഡന്റ് ശ്രീ. വക്കച്ചൻ മറ്റത്തിലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം ജില്ലാ പ്രസിഡന്റ് ശ്രീ. എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്യും.
യൂണിറ്റ് ജനറൽ സെക്രട്ടറി ശ്രീ. വി.സി. ജോസഫ് സ്വാഗതം ആശംസിക്കുന്ന യോഗത്തിൽ സെക്രട്ടറി ശ്രീ. അനൂപ് ജോർജ്ജ് വാർഷിക റിപ്പോർട്ടും, ട്രഷറർ ശ്രീ. ജോസ് ജോസഫ് ചെറുവള്ളി വരവ് ചിലവ് കണക്കുകളും അവതരിപ്പിക്കും. ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. എ.കെ.എൻ. പണിക്കർ മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് പുതിയ വർഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പ് നടക്കും. ജില്ലാ ട്രഷറർ ശ്രീ. സജി ജോസഫ് മാരാമറ്റം, വൈസ് പ്രസിഡന്റുമാരായ ശ്രീ. തോമസ് പീറ്റർ, ശ്രീ. ബൈജു കൊല്ലംപറമ്പിൽ, സെക്രട്ടറി ശ്രീ. സാവിയോ ജോസഫ്, യൂത്ത് വിങ് പ്രസിഡന്റ് ശ്രീ. ജോൺ മൈക്കിൾ എന്നിവർ യോഗത്തിൽ ആശംസകൾ അറിയിച്ച് സംസാരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9446925017















