കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പ്രധാന സെഷൻ നടക്കുന്നത്. ഭീകരവാദം അടക്കം വിഷയങ്ങൾ പ്രധാനമന്ത്രി
പരാമർശിച്ചേക്കും. സംഘർഷങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം എന്ന നിലപാടും അറിയിക്കും. ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായും നടത്തിയ കൂടിക്കാഴ്ചകളിലും മോദി ഇക്കാര്യം പറഞ്ഞിരുന്നു. പ്രധാനമന്ത്രിയും വ്ളാദിമിർ പുടിനും ബിഷ്കെക്കിൽ ഒരേ വാഹനത്തിൽ സഞ്ചരിക്കുന്ന ചിത്രവും സാമൂഹ്യ
മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിനെയും ഉച്ചകോടിക്കിടെ ഇന്ന് മോദി കണ്ടേക്കും. അടുത്ത മാസം നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഷീ ജിൻപിങ്ങിനെ വീണ്ടും മോദി ക്ഷണിക്കും.

















