spot_img

തിരുവനന്തപുരത്ത് കനത്ത വെള്ളക്കെട്ട്; യാത്ര വെട്ടിച്ചുരുക്കി മേയർ വി.വി. രാജേഷ് മടങ്ങിയെത്തി, വിമർശനവുമായി പ്രതിപക്ഷം

spot_img

Date:

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ രൂക്ഷമായ വെള്ളക്കെട്ടിൽ ആരോപണമുനയിൽ മേയർ വി.വി. രാജേഷ്. വെള്ളക്കെട്ടിനെക്കുറിച്ച് ചർച്ച ചെയ്യാൻ മേയർ ഇന്ന് രാവിലെ 10 മണിക്ക് ഹെൽത്ത് സർക്കിൾ യോഗം വിളിച്ചു. ഗോവയിൽ ഔദ്യോഗിക സന്ദർശനത്തിലായിരുന്ന മേയർ യാത്ര വെട്ടിച്ചുരുക്കി ഇന്ന് പുലർച്ചെയാണ് തലസ്ഥാനത്ത് തിരിച്ചെത്തിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്കൂർ പെയ്ത മഴയിലാണ് നഗരത്തിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം വെള്ളക്കെട്ടിലമർന്നത്. കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഒന്നര മണിക്കൂറിനിടെ 91 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഇതോടെ ബസുകൾക്ക് പോലും കടന്നുപോകാനാകാതെ ഗതാഗതം സ്തംഭിക്കുകയും റോഡരികിൽ പാർക്ക് ചെയ്തിരുന്ന നിരവധി ഇരുചക്ര വാഹനങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു. കാൽനടയാത്രക്കാരും ഓട്ടോറിക്ഷ

തൊഴിലാളികളും വലിയ ബുദ്ധിമുട്ട് നേരിട്ടു. ശുചീകരണ തൊഴിലാളികളും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും ചേർന്ന് ഡ്രെയിനേജ് ഹോളുകൾ വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചാറ്റൽ മഴയിൽ പോലും ഓടകൾ നിറയുന്ന അവസ്ഥയാണെന്നും ഓടകൾക്ക് 100 സെന്റിമീറ്റർ പോലും താഴ്ചയില്ലെന്നും ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം മഴക്കാലപൂർവ ശുചീകരണം കാര്യമായി നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതൃത്വം നൽകുന്ന കോർപറേഷൻ ഭരണസമിതിക്കെതിരെ പ്രതിപക്ഷം വിമർശനം കടുപ്പിച്ചു. വെള്ളക്കെട്ടിൽ വള്ളമിറക്കുന്നതാണോ വികസിത തിരുവനന്തപുരം ബ്ലൂ പ്രിന്റ് എന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി പരിഹസിച്ചു. മാലിന്യം വൃത്തിയാക്കാൻ പൊലീസിന് ഇറങ്ങേണ്ട അവസ്ഥ വന്നുവെന്നും കോർപറേഷന്റെ ജോലിയെന്താണെന്നും മുൻ മേയർ വി.കെ. പ്രശാന്ത് ചോദിച്ചു. ഇൻഡോർ മാതൃകയും ബ്ലൂ പ്രിന്റും നിർത്തി ഓടകൾ യഥാസമയം വൃത്തിയാക്കാൻ ശ്രമിക്കണമെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് ആവശ്യപ്പെട്ടു. വെള്ളക്കെട്ടിന്റെയും നാശനഷ്ടങ്ങളുടെയും പ്രധാന ഉത്തരവാദി കോർപറേഷനാണെന്നും അടിയന്തര നടപടി വേണമെന്നും യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരീനാഥൻ ആവശ്യപ്പെട്ടു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related