spot_img

അതിരമ്പുഴയിൽ ‘കൈകോർക്കാം’ വയോജന ഫെസ്റ്റ്

spot_img

Date:

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വയോജനങ്ങളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിനായി ‘കൈകോർക്കാം’ വയോജന ഫെസ്റ്റ് സംഘടിപ്പിച്ചു. അതിരമ്പുഴ അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചലച്ചിത്ര താരം പ്രേംപ്രകാശ് ഉദ്ഘാടനം ചെയ്തു.

കുടുംബബന്ധങ്ങളുടെ മൂല്യം ഇന്നത്തെ തലമുറ തിരിച്ചറിയണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രായമായ മാതാപിതാക്കളെ തെരുവിലേക്ക് ഇറക്കിവിടുന്ന സാഹചര്യം ഒഴിവാക്കി അവരെ ബഹുമാനിക്കാനും ശുശ്രൂഷിക്കാനും കഴിയണം. യുവതലമുറ ലഹരി എന്ന വിപത്തിന് അടിമപ്പെടുന്നത് ആശങ്കാജനകമാണെന്നും ജാതിചിന്തകൾക്ക് അതീതമായി പരസ്പരം സ്നേഹിച്ചും സഹായിച്ചും മുന്നോട്ട് പോകണമെന്നും പ്രേംപ്രകാശ് ഓർമ്മിപ്പിച്ചു.

വയോജന സൗഹൃദ പദ്ധതിയുടെ ഭാഗം അതിരമ്പുഴ പഞ്ചായത്തിനെ വയോജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ‘കൈകോർക്കാം’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. അമ്മിണി ചെല്ലപ്പന്റെ ഈശ്വരഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സനിൽ ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശ്ശേരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.ജി. സജി, ഫസീന സുധീർ, ജില്ലാ പഞ്ചായത്ത് മെമ്പർ ജിം അലക്സ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ദിലീപ് ടി.എസ്, പ്രൊഫസർ ഡോ. റോസമ്മ സോണി, പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി നിസ്സി ജോൺ സി.വൈ, ഐ.സി.ഡി.എസ് സൂപ്പർവൈസർ അഞ്ജു പി. നായർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related