spot_img

നിർണായക കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന്; വനിതാ സംവരണ ബില്ലിന്റെ പുതുക്കിയ കരട് ചർച്ച ചെയ്തേക്കും

spot_img

Date:

ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി ഇന്ന് (നവംബർ 27) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നിർണായക കേന്ദ്രമന്ത്രിസഭാ യോഗം ചേരും. മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിച്ചുള്ള വനിതാ സംവരണ ബില്ലിന്റെ പുതുക്കിയ കരട് യോഗം ചർച്ച ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം.

നിലവിൽ 543 അംഗങ്ങളുള്ള ലോക്‌സഭയുടെ അംഗബലം 850 വരെ ഉയർത്തുന്നതിനും എല്ലാ സംസ്ഥാനങ്ങളിലും നിലവിലെ സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധന വരുത്തുന്നതിനുമുള്ള നിർദേശങ്ങൾ പരിഗണനയിലുണ്ട്. നവംബർ 30 മുതൽ ഡിസംബർ മൂന്നുവരെയാണ് വർഷകാല സമ്മേളനത്തിന്റെ തുടർച്ചയായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുക. നവംബർ 30-ന് ലോക്‌സഭയും ഡിസംബർ രണ്ടിന് രാജ്യസഭയും അത്യാവശ്യ സർക്കാർ കാര്യങ്ങൾ കൈകാര്യം ചെയ്യാനായി ചേരാനുള്ള അനുമതി തേടിയതായി കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചിരുന്നു. മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ നീക്കം.

രാഷ്ട്രീയ നീക്കങ്ങളും പ്രതികരണങ്ങളും വനിതാ സംവരണം നടപ്പാക്കുമെന്നും കോൺഗ്രസിന് തടയാനാവില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ബില്ലിൽ ഡി.എം.കെയുടെ പിന്തുണ എൻ.ഡി.എയ്ക്കാണെന്ന സൂചന ശക്തമാണ്. തമിഴ്‌നാടിന് നിലവിലുള്ള 7.20 ശതമാനം ലോക്‌സഭ സീറ്റ് വിഹിതം നിലനിർത്തുമെന്ന് ബില്ലിൽ ഉറപ്പ് ലഭിച്ചാൽ പിന്തുണയ്ക്കാമെന്നാണ് ഡി.എം.കെ നേതാക്കളുടെ അനൗദ്യോഗിക നിലപാട്. ഇതിനിടെ, മണ്ഡല പുനർനിർണയ ബില്ലിൽ ഡി.എം.കെ പിന്തുണച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ തമിഴ്‌നാട്ടിലെ കോൺഗ്രസ് നേതാക്കൾ വിമർശനവുമായി രംഗത്തെത്തി. പാർലമെന്റ് സമ്മേളന തന്ത്രം ചർച്ച ചെയ്യാൻ കോൺഗ്രസ് പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗം ഇന്ന് വൈകിട്ട് 4.30-ന് ചേരും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related