രാമപുരം: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ രാമപുരത്തിന്റെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളെയും സംഘടനകളെയും ഏകോപിപ്പിച്ച് സംഘടിപ്പിക്കുന്ന രാമപുരത്തിന്റെ ഓണാഘോഷം ‘അരങ്ങ് 2K26’ വിളംബര ഉദ്ഘാടനം നിർവ്വഹിച്ചു. രാമപുരം ആർ.വി.എം. സ്കൂളിലെ രാമപുരത്ത് വാര്യർ സ്മൃതി മണ്ഡപത്തിൽ വെച്ച് നടന്ന ചടങ്ങ് ലളിതാംബിക അന്തർജ്ജനത്തിന്റെ മകനും റിട്ടയേർഡ് ഐ.പി.എസ്. ഉദ്യോഗസ്ഥനുമായ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.ടി. രാജൻ, ലിസി ബേബി മുളയിങ്കൽ, സ്കൂൾ ഹെഡ്മിസ്ട്രസ് രേഖാ ഉണ്ണികൃഷ്ണൻ, സ്കൂൾ മാനേജർ രാജഗോപാൽ എസ്., അരങ്ങ് ചെയർമാൻ ബിനോയി ഊടുപുഴ, വി.എ. ജോസ് ഉഴുന്നാലിൽ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ആർ.വി.എം. സ്കൂളിലെ വിദ്യാർത്ഥികളുടെ വഞ്ചിപ്പാട്ട് ചടങ്ങിന് മാറ്റ് കൂട്ടി. നിരവധി വ്യാപാരികളും അധ്യാപകരും വിദ്യാർത്ഥികളും നാട്ടുവാസികളും വിളംബര ചടങ്ങിൽ സംബന്ധിച്ചു.















