പരീക്ഷാചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള പൊതുപരീക്ഷാ ഭേദഗതി ബില്ലിൽ ലോക്‌സഭയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം പി ഗൗരവ് ഗൊഗോയ്. ‘പെല്ലറ്റ് ഗണ്ണുകൾ
ഉപയോഗിക്കാൻ ആരാണ് നിങ്ങൾക്ക് നിർദേശം നൽകിയത്?’, ലാത്തിക്കൊണ്ട് തലയ്ക്കടിക്കാൻ പറഞ്ഞതാരാണ്? അമിത് ഷാ മറുപടി പറയണം. ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബിൽ വെറും
‘പ്രഹസനം’ മാത്രമാണെന്ന് ഗൊഗോയ് പറഞ്ഞു. ജൂലൈ 20-ന് ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ പൊലീസ് നടപടിയെക്കുറിച്ച് സർക്കാർ മറുപടി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.















