തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരുടെ റോഡ് ഷോക്കിടെ പടന്ന കടപ്പുറത്ത് ഉണ്ടായ സംഘർഷത്തിൽ കണ്ടാലറിയുന്ന 180 പേർക്കെതിരെ പോലീസ് കേസെടുത്തു .
100 യു ഡി എഫ് പ്രവർത്തകർക്കെതിരെയും 80 സിപിഎം പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്. തുടർ സംഘർഷങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സന്ദീപ് വാര്യരുടെ റോഡ്ഷോ പടന്ന കടപ്പുറം എത്തിയപ്പോൾ റോഡ് ബ്ലോക്കിയതിനെ ചെല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
ആദ്യം ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായി, തുടർന്ന് പ്രദേശത്തെ സിപിഎം ഓഫീസ് ആക്രമിക്കപ്പെട്ടു. അക്രമികളെ പോലീസ് എത്തി ലാത്തിവീശി ഓടിക്കുകയായിരുന്നു.















