ഡോക്ടർമാരുടെ സഹായത്തോടെയുള്ള, ദയാവധ നിയമത്തിനു അംഗീകാരം നൽകിയുള്ള ഇറ്റലിയയിലെ വേനെത്തോ പ്രവിശ്യയുടെ നിലപാടില്‍ പ്രതിഷേധം അറിയിച്ച് വെനീസ് പാത്രിയാർക്കീസ് ആര്‍ച്ച് ബിഷപ്പ് ഫ്രാഞ്ചെസ്കോ മൊറാല്യ. നിയമം, മനുഷ്യാന്തസിനെതിരെയുള്ള
വെല്ലുവിളിയാണെന്നു അദ്ദേഹം പറഞ്ഞു. ഇറ്റലിയുടെ വടക്കു ഭാഗത്തുള്ള, വേനെത്തോ പ്രവിശ്യയിൽ ദയാവധ നിയമത്തിന് സെപ്റ്റംബർ മാസം രണ്ടാം തീയതിയാണ് അംഗീകാരം നൽകിയത്. 32 പേര് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍, 14 പേര് എതിര്‍ത്തു. ദയാവധം അംഗീകരിക്കുന്ന ആദ്യ കേന്ദ്ര-വലതുപക്ഷ പ്രവിശ്യയാണിത്.
മനുഷ്യജീവിതത്തിന്റെ അന്തസ് സംരക്ഷിക്കപ്പെടുന്നില്ല. തകർച്ചയിലേക്ക് നയിച്ചേക്കാവുന്ന സംസ്കാരവും, തെറ്റായ മാതൃകയുമാണ്, ഈ നടപടി മുൻപോട്ടുവയ്ക്കുന്നതെന്നു പാത്രിയാർക്കീസ് പ്രസ്താവനയിൽ പറഞ്ഞു. ഈ നിയമനടപടികൾ ദുർബലരും ഏകാന്തരുമായ ആളുകളെ കുറിച്ചു ആശങ്ക കൊണ്ടുവരുകയാണെന്നും മാനുഷികവും വൈകാരികവുമായ പിന്തുണ ഇവിടെ നിഷേധിക്കപ്പെടുന്നുവെന്നും, വാർദ്ധക്യം ദയനീയമായി പരാജയപ്പെടുകയും ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

















