ലഡാക്കിലെ അതിർത്തി മേഖലകളിൽ കുടിവെള്ള വിതരണവും കൃഷിയും സുഗമമാക്കുന്നതിനായി സിന്ധു നദിക്ക് കുറുകെ ഇന്ത്യ ആദ്യമായി പാറക്കെട്ടുകൾ ഉപയോഗിച്ച് തടയണ നിർമ്മിച്ചു. ലേയിലെ ഉപ്ഷിയിലാണ് തികച്ചും പ്രകൃതിദത്തമായ രീതിയിൽ സിമന്‍റ് ഉപയോഗിക്കാതെ കൂറ്റൻ പാറക്കല്ലുകൾ
മാത്രം അടുക്കിവെച്ച് ഈ തടയണ നിർമ്മിച്ചിരിക്കുന്നത്. ഈ തടയണ ഉയർന്നതോടെ നദിയിലെ ജലനിരപ്പ് ഏകദേശം 10 അടിയോളം ഉയരുകയും, വസന്തകാലത്തെ വിതയ്ക്കൽ സമയത്ത് ജലക്ഷാമം കാരണം ബുദ്ധിമുട്ടിയിരുന്ന കർഷകർക്ക് ഇനി കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാൻ സാധിക്കുകയും ചെയ്യും.

















