പാലാ: മനുഷ്യ ജീവനും ജീവനോപാധികളും നഷ്ടപ്പെടുന്നതിനു കാരണമായ പ്രകൃതിക്ഷോഭത്തിൽ അകപ്പെട്ടവർക്ക് ആശ്വാസം പകരാൻ പാലാ രൂപതയുടെ സഹായ ഹസ്തം.അതി തീവ്ര മഴയെ തുടർന്ന് ഉരുൾ പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ മലയോര പ്രദേശങ്ങളും നാശനഷ്ടങ്ങളും വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളും രൂപതാകേന്ദ്രത്തിൽ നിന്ന് സന്ദർശിച്ച് അടിയന്തിര സഹായം ഉറപ്പു വരുത്തി. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രത്യേക സർക്കുലർ പ്രകാരം ദുരിത ബാധിത മേഖലകളിലെ വിവിധ
ഇടവകപ്പള്ളികളുടെആഭിമുഖ്യത്തിൽ വിവിധ സാമൂഹ്യ സന്നദ്ധ കൂട്ടായ്മകളുടെ പ്രവർത്തനങ്ങൾക്ക് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നേതൃത്വം കൊടുത്തു. രൂപതയുടെ മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് , ഫിനാൻസ് ഓഫീസർ ഫാ.ജോസഫ് മുത്തനാട്ട്,പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പിള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ, ഫാ.മാത്യു
പുളിയ്ക്കപറമ്പിൽ , തീക്കോയി ഫൊറോനാ പള്ളി വികാരി ഫാ.ജോർജ് വെട്ടുകല്ലേൽ , തിടനാട് പള്ളി വികാരി ഫാ.ജോസഫ് എട്ടുപറ, പെരിങ്ങുളം പള്ളി വികാരി ഫാ.ജോർജ് മടുക്കാവിൽ ,അമ്പാറ നിരപ്പേൽ പള്ളി വികാരി ഫാ.ജോർജ് കിഴക്കേഅരഞ്ഞാണിയിൽ , കൈപ്പള്ളി പള്ളി വികാരി ഫാ. കുര്യാക്കോസ് പുളിന്താനം, പെരിങ്ങുളം സഹ വികാരി ഫാ.മാത്യു അമ്മോട്ടുകുന്നേൽ എന്നിവർ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പഞ്ചായത്തു അധികൃതരോട് ചേർന്ന് ഉറപ്പു വരുത്തി.















