spot_img

ഓണം ഗിഫ്റ്റ് കാർഡ് ക്രമക്കേട്: കൂടുതൽ പരിശോധനക്കൊരുങ്ങി സപ്ലൈകോ; ഡെപ്യൂട്ടി മാനേജർ അടക്കം 7 പേർക്ക് സസ്പെൻഷൻ

spot_img

Date:

ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ. പെരുമ്പാവൂരിലെ സ്ഥാപനത്തിന് ആയിരം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്തതിലെ ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും. അരി, പഞ്ചസാര ഡീലർമാരായ കമ്പനിക്ക് ഗിഫ്റ്റ് കൂപ്പൺ നൽകി പഞ്ചസാര മാത്രം ലഭ്യമാക്കിയതിൽ ഡെപ്യൂട്ടി മാനേജർ അടക്കം ഏഴ് പേരെ സപ്ലൈകോ സസ്പെൻഡ് ചെയ്തിരുന്നു.

500,1000 രൂപയുടെ ഗിഫ്റ്റ് കൂപ്പണുകളാണ് ഓണക്കാലത്ത് സപ്ലൈക്കോ ലഭ്യമാക്കിയത്. ഇതുവരെ 1.8 കോടി രൂപയുടെ തുക കൂപ്പൺ വഴി സപ്ലൈക്കോയിലേക്കെത്തി. ഇതിനിടയിലാണ് പെരുമ്പാവൂരിലെ സ്വകാര്യ കമ്പനിക്ക് ആയിരം ഗിഫ്റ്റ് കാർഡ് കൈമാറിയതിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. പലവിധ സാധനങ്ങൾക്ക് പകരം ഈ കമ്പനിക്ക് ലഭ്യമാക്കിയ കൂപ്പണുകൾ വഴി വാങ്ങിയത് പഞ്ചസാര മാത്രമാണ്.

പെരുമ്പാവൂരിലെ കീർത്തി നിർമ്മൽ കമ്പനിയാണ് ജീവനക്കാർക്ക് നൽകാനെന്ന പേരിൽ വാങ്ങിയ ആയിരം ഗിഫ്റ്റ് കൂപ്പണുകൾ കൊണ്ട് പഞ്ചസാര മാത്രം വാങ്ങിയെടുത്തത്. പഞ്ചസാര ഔട്ട്ലെറ്റുകളിലേക്ക് കൈമാറാതെ അരി പഞ്ചസാര ഡീലർമാരായ കീർത്തി നിർമ്മൽ കമ്പനിക്ക് ജീവനക്കാർ കൈമാറിയെന്ന് സപ്ലൈകോ വിജിലൻസാണ് കണ്ടെത്തിയത്. സപ്ലൈകോ ഹെഡ് ഓഫീസിലെ ഡെപ്യൂട്ടി മാനേജര്‍ സജീവ് പോള്‍, അറക്കപ്പടി മാവേലി സ്റ്റോര്‍ ഔട്ട്‌ലെറ്റ് ഇന്‍ ചാര്‍ജ് അഞ്ജു വിജയന്‍, തുറവൂര്‍ മാവേലി സ്റ്റോര്‍ ഔട്ട്‌ലെറ്റ് ഇന്‍ ചാര്‍ജ് സന്ധ്യ എ എസ്, പാലിശ്ശേരി മാവേലി സ്റ്റോറിലെ ദിവ്യ എം ആര്‍, പോഞ്ഞാശ്ശേരി വില്പനശാലയിലെ സൗമിനി എസ്, കറുകുറ്റി മാവേലി സ്റ്റോറിലെ മഞ്ജു ആന്റണി, ശ്രീമൂലനഗരം മാവേലി സ്റ്റോറിലെ ബേസില്‍, എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. പെരുമ്പാവൂർ മാവേലി സ്റ്റോർ ചുമതലയുള്ള രജീഷിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related