നീറ്റ് യുജി വിദ്യാര്‍ഥികളെ വീണ്ടും വലച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. ഇന്നലെ ലഭ്യമാക്കിയ നീറ്റ് യുജി പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക്
സാധിക്കുന്നില്ല. എന്‍ടിഎ നല്‍കിയ ലിങ്കുകളില്‍ സാങ്കേതിക പ്രശ്‌നം നേരിടുന്നു എന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. രണ്ട് മണിക്കൂറായി വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ട് നേരിടുന്നു. സെര്‍വര്‍ ലോഡ്
ഉണ്ടായേക്കാം എന്നാണ് എന്‍ടിഎ വിശദീകരിക്കുന്നത്. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് റീഫണ്ട് നടപടികള്‍ക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാനും എന്‍ടിഎ അഭ്യര്‍ഥിക്കുന്നു. വിവരങ്ങള്‍ നല്‍കിയിട്ടും സാങ്കേതിക പ്രശ്‌നം നേരിടുന്നു എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.















