ഹോർമുസ് കടലിടുക്കിലെ കടൽമൈൻ ഭീഷണിയെ അമേരിക്കയ്ക്കെതിരെയുള്ള പരിഹാസായുധമാക്കി മാറ്റി ഇറാൻ. യുഎസിനെ പരിഹസിച്ച് സിയറ ലിയോണിലെ ഇറാൻ എംബസി. ‘ഹബീബി, (അങ്കിൾ സാം) ഇറാനിലേക്ക് വരൂ’ എന്ന തലക്കെട്ടിലുള്ള എക്സ് പോസ്റ്റിലൂടെയാണ്
ഇറാന്റെ പരിഹാസം. ഹോർമുസ് കടലിടുക്കിന്റെ ത്രീഡി ഭൂപടത്തിനു പുറത്ത് മൈൻസ്വീപ്പർ ഗെയിം കളിക്കുന്നതിന്റെ 35 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയാണ് ഇതിനൊപ്പം സിയറ ലിയോണിലെ ഇറാൻ എംബസി എക്സിൽ പങ്കുവച്ചിട്ടുള്ളത്. ഗെയിമിന്റെ മാതൃകയിലുള്ള വീഡിയോ പങ്കുവെച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെയും യു.എസ് സൈന്യത്തെയും ഇറാനിലേക്ക് ക്ഷണിച്ച് പരിഹസിച്ചിരിക്കുന്നത്.
“ഹബീബി (അങ്കിൾ സാം), ഇറാനിലേക്ക് വരൂ!” എന്ന അടിക്കുറിപ്പോടെയാണ് വ്യാഴാഴ്ച 35 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ എംബസി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഹോർമുസ് കടലിടുക്കിന്റെ 3D ഭൂപടത്തിൽ മൈൻസ്വീപ്പർ ഗെയിമിലെ ഗ്രിഡുകൾ ഉൾപ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. യുഎസും ഇറാനും തമ്മിൽ ആക്രമണം വീണ്ടും ശക്തമായതിനു പിന്നാലെയാണ് യുഎസിനെ പരിഹസിച്ചുകൊണ്ടുള്ള ഇറാന്റെ പോസ്റ്റ്. അമേരിക്കയെ മനുഷ്യരൂപത്തിൽ പ്രതിനിധീകരിക്കുന്ന കാർട്ടൂൺ ചിത്രത്തിന്റെ പേരാണ് അങ്കിൾ സാം.

















