2026 സെപ്റ്റംബർ 27 ഞായർ കന്നി 11
👉📰 മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ‘വാനിഷ് കുമാർ’ എന്ന് വിളിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ ബംഗാൾ പിടിച്ചെടുക്കണമെന്ന ബിജെപി സർക്കാരിന്റെ നിർദേശപ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ചതെന്ന് മമത ആരോപിച്ചു
👉📰 മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ മകളും ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലാ കളക്ടറുമായ മേധ രൂപത്തിന് സുപ്രീംകോടതിയിൽനിന്നു ലഭിച്ച പ്രത്യേക പരിഗണനയും ചർച്ചയാകുന്നു. സുപ്രീംകോടതി റോസ്റ്റർ മറികടന്ന് കേസ് മറ്റൊരു ബെഞ്ചിലേക്കു മാറ്റിയതാണ് വിവാദങ്ങൾക്കു വഴിവച്ചത്.
👉📰 കോട്ടയം മുത്തോലിയിൽ വിദ്യാർഥി മുങ്ങിമരിച്ചു. തൊടുപുഴ സ്വദേശി മുഹമ്മദ് അഫ്രീനാണ് മരിച്ചത്. സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പൊഴാണ് അപകടത്തിൽപ്പെട്ടത്.
👉📰 മഹാരാഷ്ട്ര കൊടുംവരൾച്ചയിലേക്ക്. സംസ്ഥാനത്തെ 358 താലൂക്കുകളിൽ 265 ഉം വരൾച്ചബാധിത മേഖലകളായി സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു.
👉📰 കേരളത്തിലെ തീരപ്രദേശങ്ങളിൽ നാളെ പുലർച്ചെ 02.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും ശക്തമായ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു.
👉📰 ജൂണ് ഒന്നു മുതൽ ഇന്നലെ വരെയുള്ള കണക്കിൽ സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ട മഴയിൽ 27 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ വരെ 1985.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 1446.4 മില്ലിമീറ്റർ മാത്രമാണ്.
👉📰 തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കം. 48മണിക്കൂർ നിർത്താതെ പെയ്ത മഴയിൽ നഗരം വെള്ളത്തിനടിയിലായി.
👉📰 ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ (UNSC) സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ശനിയാഴ്ച പിന്തുണച്ചു. അതേസമയം, പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സ്ഥിരാംഗത്വ സീറ്റുകൾ നൽകുന്നതിനെ അദ്ദേഹം എതിർക്കുകയും ചെയ്തു.
👉📰 മെസിയെയും അർജന്റൈൻ ടീമിനെയും കേരളത്തിൽ എത്തിച്ച് കളിപ്പിക്കാമെന്ന പേരിൽ നടന്ന കോടികളുടെ തട്ടിപ്പിൽ അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറാനുള്ള നടപടികളുമായി എസ്ഐടി. ഈ കേസിൽ കളമശേരിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അഴിമതിനിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വകുപ്പുകൂടി ചുമത്തും.
👉📰 പൂർണ്ണമായും എഥനോളിൽ ഓടുന്ന കാർ ഒക്ടോബറിൽ പുറത്തിറങ്ങുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഈ വാഹനത്തിന് പെട്രോൾ ഒട്ടും ആവശ്യമില്ലെന്നും ഈ കാറുകളുടെ യാത്രാച്ചെലവ് ലിറ്ററിന് ഏകദേശം 25 രൂപ നിരക്കിലുള്ള പെട്രോൾ ഉപയോഗിച്ച് ഓടുന്ന ഒരു കാറിന് തുല്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി















