പ്രഭാത വാർത്തകൾ

Date:

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ

🗞🏵 ജാര്‍ഖണ്ഡിലെ റാഞ്ചി അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ കർദ്ദിനാൾ ടെലസ്‌ഫോർ പ്ലാസിഡസ് ടോപ്പോ ദിവംഗതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരിന്നു അന്ത്യം. 84 വയസ്സായിരുന്നു. അതിരൂപത നടത്തുന്ന കോൺസ്റ്റന്റ് ലീവ്‌സ് ഹോസ്പിറ്റൽ & റിസർച്ച് സെന്ററിൽവെച്ചായിരുന്നു അന്ത്യമെന്ന് റാഞ്ചി സഹായ മെത്രാൻ തിയോഡോർ മസ്‌കരനാസ് പറഞ്ഞു. നോർത്തേൺ മിഷൻ ഏരിയയിൽ നിന്നുള്ള ആദ്യത്തെ കർദ്ദിനാളും, കർദ്ദിനാൾ കോളേജിൽ അംഗമാകുന്ന ഏഷ്യയിലെ ആദിവാസി ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ വ്യക്തി കൂടിയായിരിന്നു അദ്ദേഹം.

🗞🏵 തുടർച്ചയായ മൂന്നാം ദിവസവും അമൃതസറിലെ സുവർണ ക്ഷേത്രത്തിൽ തങ്ങി രാഹുൽ ഗാന്ധി. പ്രാർത്ഥനകളിൽ പങ്കെടുക്കുക മാത്രമല്ല ക്ഷേത്രത്തിലെത്തുന്നവർക്ക് വിതരണം ചെയ്യുന്ന ഭക്ഷണം തയ്യാറാക്കുന്നതിലും അദ്ദേഹം പങ്കെടുത്തു. ഓപ്പറേഷൻ ബ്ളൂസ്റ്റാർ ഉണ്ടാക്കിയ മുറിവുകൾ ഉണക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുലിന്റെ സുവർണ്ണ ക്ഷേത്ര സന്ദർശനം. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുറിവുകൾ ഉണക്കാനും ബിജെപിക്കെതിരെ പഞ്ചാബിലുള്ള വികാരം പ്രയോജനപ്പെടുത്താനുമാണ് രാഹുലിന്റെ നീക്കം.

🗞🏵 ന്യൂസ് ക്ലിക്ക്’ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകയസ്ഥയുടെ അറസ്റ്റിനെ ന്യായീകരിച്ച് ഗുരുതര ആരോപണങ്ങളുമായി ഡൽഹി പൊലീസ്. അരുണാചൽ പ്രദേശും കശ്മീരും ഇല്ലാതെ ഇന്ത്യയുടെ ഭൂപടം സൃഷ്ടിക്കാനുള്ള ‘ആഗോള അജൻഡ’ ന്യൂസ് ക്ലിക്ക് മുന്നോട്ടു വച്ചെന്നാണു റിമാൻഡ് അപേക്ഷയിൽ പൊലീസ് പറയുന്നതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

🗞🏵 കേരള പര്യടനത്തിന് ഒരുങ്ങി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് കേരള പര്യടനം. രാഷ്ട്രീയകാര്യ സമിതി യോഗത്തിലാ ണ് ഈ നിർദേശം ഉയർന്നത്. വ്യാഴാഴ്ച കെപിസി സി വിശാല എക്സിക്യൂട്ടീവിൽ ഈ തീരുമാനം അംഗീകരിക്കും. യാത്രയുടെ വിശദാംശങ്ങൾക്കും വ്യാഴാഴ്ചത്തെ യോഗത്തിൽ രൂപം നൽകും.

🗞🏵 കരുവന്നൂര്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജയരാജന്‍ പി., മുകുന്ദന്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി പണം കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് ഇ.ഡി. പ്രത്യേക കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം കരുവന്നൂര്‍ ബാങ്ക് ആവശ്യപ്പെട്ടാല്‍ വായ്പയെടുത്തവരുടെ ആധാരങ്ങള്‍ തിരികെ നല്‍കാമെന്നും ഇ.ഡി. വ്യക്തമാക്കി

🗞🏵 പിഴനടപടികളുടെ എണ്ണം കുറഞ്ഞെന്ന കാരണത്താല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ സസ്‌പെന്‍ഷന്‍. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് റീജ്യണല്‍ ഓഫീസിലെ എ.എം.വി.ഐ രഥുന്‍ മോഹനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഉന്നത ഉദ്യോഗസ്ഥന്റെ അനധികൃത നടപടിക്കെതിരെ കോടതിയെ സമീപിച്ചതിന്റെ പ്രതികാര നടപടിയാണ് രഥുന്‍ മോഹന്റെ സസ്‌പെന്‍ഷന്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

🗞🏵 ഗുരുവായൂര്‍ ക്ഷേത്ര വരുമാനം എവിടെയൊക്കെ നിക്ഷേപിച്ചിട്ടുണ്ടെന്ന് വിശദ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശവുമായി കേരളാ ഹൈക്കോടതി. അടുത്ത ബുധനാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പണം സഹകരണ സംഘങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി  പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഈ നിര്‍ദേശം

🗞🏵 പൊലീസുകാരനെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കളമശ്ശേരി എ.ആർ ക്യാമ്പിലെ ഡ്രൈവർ ജോബി ദാസി(48)നെ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. മൂവാറ്റുപുഴ വാളകം റാക്കാട് നാന്തോട് ശക്തിപുരത്തെ വീട്ടിൽ ആണ് സംഭവം. മരണകാരണം വ്യക്തമല്ല.

🗞🏵 കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ പുതിയ മൊബൈൽ അപ്ലിക്കേഷൻ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടെ 108 എന്ന നമ്പറിൽ ബന്ധപ്പെടാതെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന അപ്ലിക്കേഷൻ വഴി ആംബുലൻസ് സേവനം ലഭ്യമാക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
 
🗞🏵 ജി എസ് ടി അടക്കാത്തതില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണം. ചരക്ക് സേവന നികുതി ഇന്റലിജന്‍സ് ഡയറക്ടറേറ്റാണ് അന്വേഷണം തുടങ്ങിയത്. ഭക്തരില്‍ നിന്ന് ജി എസ് ടി ഈടാക്കിയെങ്കിലും ട്രഷറിയില്‍ അടച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം. കേന്ദ്ര ടൂറിസം വകുപ്പില്‍ നിന്ന് ലഭിച്ച 63 കോടിയിലും പരിശോധന നടത്തും.

🗞🏵 എല്ലാ മതവിഭാഗങ്ങളും ഒന്നിച്ചുനിൽക്കുന്നതാണ് കേരളത്തിന്റെ ശക്തിയെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ന്യൂനപക്ഷ സംഘടനാഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് മതവിഭാങ്ങൾ തമ്മിൽ പരസ്പര സ്നേഹവും ഐക്യവും കേരളത്തിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 
 
🗞🏵 പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെ ജർമനിയിൽ നഴ്‌സിങ് പഠനത്തിന് അയക്കുന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നു പട്ടികജാതി – പട്ടികവർഗ – പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പഠനത്തിനു ശേഷം 55 ലക്ഷം രൂപ വരെ വാർഷിക വരുമാനത്തിൽ ഇവർക്കു ജർമനിയിൽ നഴ്‌സായി ജോലി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു

🗞🏵 ആഗോള തലത്തിൽ നിലനിൽക്കുന്ന പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുമെന്ന് ലോക ബാങ്ക്. 2023-24 സാമ്പത്തിക വർഷം ഇന്ത്യ 6.3 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ് ലോക ബാങ്കിന്റെ അനുമാനം. ആഗോള വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിവേഗം മുന്നേറുകയാണെന്ന് ലോക ബാങ്ക് വ്യക്തമാക്കി. ഉയർന്ന നിക്ഷേപവും, ആഭ്യന്തര രംഗത്തെ ആവശ്യകതയും ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നതാണ്.

🗞🏵 മയക്കുമരുന്ന് കേസ് വ്യാജമായി സൃഷ്ടിച്ചെന്ന പരാതിയിൽ പുറത്താക്കപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് സമർപ്പിച്ച മൂന്ന് ഹർജികൾ സുപ്രീം കോടതി തള്ളി. വിചാരണ നടത്തുന്ന കീഴ്‌ക്കോടതി ജഡ്ജി പക്ഷപാതം കാണിച്ചെന്നാരോപിച്ചാണ് സഞ്ജീവ് ഭട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. സഞ്ജീവ് ഭട്ട് സമർപ്പിച്ച ഓരോ ഹർജിയിലും ഒരു ലക്ഷം രൂപ വീതം പിഴയും സുപ്രീംകോടതി ചുമത്തി.

🗞🏵 ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്തയെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (യുഎപിഎ) നടത്തിയെന്നാരോപിച്ച് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു അറസ്റ്റിന് പിന്നാലെ ഇദ്ദേഹത്തെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പുർകായസ്തയ്‌ക്കൊപ്പം അറസ്റ്റിലായ ന്യൂസ് ക്ലിക്ക് ന്യൂസ് പോർട്ടലിന്റെ ഹ്യൂമൻ റിസോഴ്‌സ് മേധാവി അമിത് ചക്രവർത്തിയെയും പോലീസ് കസ്റ്റഡിയിൽ വിട്ടു.
 
🗞🏵 സിക്കിമിൽ മിന്നൽ പ്രളയം. ലൊനാക് തടാക പ്രദേശത്തുണ്ടായ മേഘ വിസ്ഫോടനത്തെ തുടർന്ന് ടീസ്റ്റ നദിയിൽ വെള്ളപ്പൊക്കം ഉണ്ടായി. 23 ഓളം സൈനികരെ പ്രദേശത്ത് കാണാതായിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
പ്രളയത്തില്‍ ലാച്ചൻ താഴ്‌വര വെള്ളത്തിനടിയിലായി. താഴ്‌വരയിലെ സൈനിക ക്യാമ്പുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.

🗞🏵 ട്രെയിനിൽ കളിത്തോക്കുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളി യുവാക്കൾ തമിഴ്നാട്ടിൽ അറസ്റ്റിൽ. മലപ്പുറം സ്വദേശി അമീൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുൽ റസീക് (24), പാലക്കാട്‌ സ്വദേശി ജപൽ ഷാ (18), കാസർകോട് സ്വദേശി മുഹമ്മദ്‌ (20) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട്‌ – തിരുച്ചെണ്ടൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം. കൊടൈക്കനാൽ റോഡ്‌ സ്റ്റേഷനിൽ വച്ചാണ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.

🗞🏵 പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയ്ക്ക് കീഴിൽ പാചക വാതക കണക്ഷൻ നേടിയവർക്കുള്ള സബ്സിഡി വർധിപ്പിച്ചു. 200 രൂപയിൽ നിന്ന് 300 രൂപയാക്കിയാണ് സബ്സിഡി വർധിപ്പിച്ചത്. 200 രൂപ ഈ മാസം സിലിണ്ടറിന് കുറച്ചിരുന്നു. ഇതിന് പുറമെയായിരിക്കും 300 രൂപ ഉജ്വല പദ്ധതിക്ക് കീഴിലുള്ളവർക്ക് സബ്‌സിഡി നൽകുന്നത്.

🗞🏵 കൊച്ചിയിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനേഴ് വയസുകാരിയെ വാൽപ്പാറയിൽ കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി വനത്തിൽ തള്ളിയ ലൗ ജിഹാദ് കേസിൽ പ്രതി മരട് സ്വദേശി സഫർ ഷാക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൊലപാതകത്തിനും പോക്സോ നിയമപ്രകാരവുമാണ് ഇരട്ട ജീവപര്യന്തം തടവിന് എറണാകുളം പോക്സോ കോടതി ശിക്ഷ വിധിച്ചത്.

🗞🏵 ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോ​ഗ്യനാക്കിക്കൊണ്ട് ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. വധശ്രമക്കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ലക്ഷദ്വീപ് കോടതി ഉത്തരവ് സസ്പെൻഡ് ചെയ്യണമെന്ന എം.പി.യുടെ ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് നടപടി.

🗞🏵 യാക്കോബായ സഭയുടെ നിരണം ഭദ്രാ സനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് അധികാര സ്ഥാനമൊഴിയുന്നു. ഇക്കാര്യം സഭാ നേതൃത്വത്തെ അദ്ദേഹം അറിയിച്ചു.
നിലവിൽ യാക്കോബായ സഭയുടെ നിരണം, കു വൈറ്റ് ഭദ്രാസനങ്ങളുടെ ചുമതലയാണ് ഗീവർഗീ സ് മാർ കൂറിലോസിനുണ്ടായിരുന്നത്. എഴുത്തും വായനയും ഒക്കെയായി തുടരാനാണ് തന്റെ ആഗ്ര ഹമെന്നാണ് മാർ കൂറിലോസ് സഭാ നേതൃത്വത്തി ന് നൽകിയ വിശദീകരണം. സഭാവസ്ത്രം ധരിച്ച് ചാനലുകളിൽ വന്നിരുന്ന് പൊളിറ്റിക്കൽ ഇസ്ലാമിന്   അനുകൂലമായി സംസാരിക്കുന്നതിലൂടെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് കുറിലോസ്.

🗞🏵 മെഡിക്കല്‍ ഓഫീസര്‍ നിയമന തട്ടിപ്പ് കേസിൽ ആരോ​ഗ്യമന്ത്രിയുടെ സ്റ്റാഫ് അം​ഗമായ അഖിൽ മാത്യുവിന് ക്ലീൻ ചിറ്റ് നൽകി പോലീസ്. കേസിൽ അഖിൽ മാത്യുവിന്റെ പേരുപയോ​ഗിച്ച് മറ്റ് പ്രതികൾ ആൾമാറാട്ടം നടത്തിയെന്ന് വ്യക്തമാക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു.

🗞🏵 2022ലെ മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ പുരസ്കാരം ശശി തരൂര്‍ എംപിക്ക് സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് പുരസ്കാരം സമ്മാനിച്ചത്. ശശി തരൂർ രാജ്യത്തെ ഏറ്റവും മികച്ച പാർലമെന്റേറിയൻമാരിൽ ഒരാളാണെന്ന് ഗവര്‍ണർ അഭിനന്ദിച്ചു.
 
🗞🏵 ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ് അറസ്റ്റില്‍. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മൂന്നാമത്തെ എഎപി നേതാവാണ് 51കാരനായ സിംഗ്. 

🗞🏵 സ്ത്രീകളെ മറയാക്കി വീണ്ടും സ്വര്‍ണ്ണക്കടത്ത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 92 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി രണ്ട് സ്ത്രീകള്‍ പിടിയിലായി. തൃശൂര്‍ സ്വദേശിനി റംലത്ത്, മലപ്പുറം സ്വദേശിനി ഉമൈബ എന്നിവരാണ് പിടിയിലായത്. മലദ്വാരത്തിനകത്തും പെറ്റിക്കോട്ടിനുള്ളില്‍ പ്രത്യേക അറയിലാക്കിയുമാണ് സ്വര്‍ണ്ണം കൊണ്ടു വന്നത്.
 
🗞🏵 ഫെബ്രുവരിയില്‍ ഭൂകമ്പം ബാധിച്ച സിറിയയിലെ സഭയുടെ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനും പ്രാദേശിക ക്രിസ്ത്യാനികളെ പിന്തുണയ്ക്കുന്നതിനുമുള്ള രണ്ടാമത്തെ സാമ്പത്തിക സഹായ പാക്കേജിന് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് അംഗീകാരം നൽകി. ഫെബ്രുവരി 6ന് 8476 പേരുടെ ജീവനെടുത്ത വിനാശകരമായ ഭൂകമ്പത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ അനുഭവിച്ച രാജ്യത്തേക്ക് ഏകദേശം 500,000 യുഎസ് ഡോളർ അയയ്ക്കാനുള്ള തീരുമാനത്തിന് ഒക്ടോബർ 2നാണ് എയിഡ് ടു ദ ചർച്ച് ഇൻ നീഡ് അംഗീകാരം നല്‍കിയത്.

🗞🏵 വത്തിക്കാനില്‍ നടക്കുന്ന സിനഡില്‍ അമേരിക്കയെയും കാനഡയെയും പ്രതിനിധീകരിച്ച് മെത്രാന്‍മാര്‍ക്ക് പുറമേ വോട്ട് ചെയ്യുവാന്‍ അര്‍ഹത നേടിയ 10 പേരില്‍ ഇരുപത്തിരണ്ടുകാരിയും. ഫിലാഡെല്‍ഫിയായിലെ സെന്റ്‌ ജോസഫ് സര്‍വ്വകലാശാലയിലെ ഫിസിസിക്സ്, തിയോളജി വിദ്യാര്‍ത്ഥിനിയും, പോളിഷ് സ്വദേശിനിയുമായ ജൂലിയ ഒസേകയാണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടുന്നത്.  ഒക്ടോബര്‍ 4 മുതല്‍ 28 വരെ വത്തിക്കാനില്‍വെച്ചാണ് സിനഡ് നടക്കുക.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 28 ഞായർ തിരുക്കർമ്മങ്ങൾ

ജൂലൈ 28 ഞായർ തിരുക്കർമ്മങ്ങൾ 4.45 am : വി. കുർബാന നൊവേന...

ഒളിമ്പിക്‌സ് ആവേശമുൾക്കൊണ്ട് കാഞ്ഞിരമറ്റം എൽ.എഫ് എച്ച്. എസ്.

പാരീസിന്റെ ഓളപ്പരപ്പിൽ തിരിതെളിഞ്ഞ ലോകകായിക മാമാങ്കത്തിന്റെ ആവേശമുൾക്കൊണ്ട് കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ...

പാരിസിലെ ആവേശവും കുതിപ്പും ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിലും

പാരിസിലെ ഒളിമ്പ്ക്സിന്റെ ആവേശവും കുതിപ്പും ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിൽ തുടങ്ങി. ആഘോഷങ്ങൾക്ക്...

2024 പാരീസ് ഒളിമ്പിക്സിന് ആശംസ അറിയിച്ച് കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ

കുറുമണ്ണ് : 2024 പാരീസ് ഒളിമ്പിക്സിനോട് അനുബന്ധിച്ച് കുറുമണ്ണ് സെന്റ്. ജോൺസ്...