📰👉 നൈജീരിയായിലെ കടുണ സംസ്ഥാനത്തു ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനകള്‍ക്കിടെ തട്ടിക്കൊണ്ടുപോയ 9 പേര്‍ തടങ്കലില്‍ തുടരുന്നു. ചിക്കുൻ ലോക്കൽ ഗവൺമെന്റ് ഏരിയയിലുള്ള കുർമിൻ വാലി കമ്മ്യൂണിറ്റിയിൽ സായുധ സംഘം അക്രമം നടത്തിയാണ് 12 വിശ്വാസികളെ തട്ടിക്കൊണ്ടുപോയത്. ഇവരിൽ ഒന്‍പത് പേർ ഇപ്പോഴും തടവില്‍ തുടരുകയാണെന്ന് ‘ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ’ (CAN) കടുണ സ്റ്റേറ്റ് ഘടകം അറിയിച്ചു.
📰👉 വനംവകുപ്പും ആർ.ആർ.ടി. സംഘവും സന്നദ്ധരായി നിലയുറപ്പിച്ചിട്ടും മയക്കുവെടിവെക്കാൻ അനുയോജ്യമായ സാഹചര്യമില്ലാത്തതിനെത്തുടർന്ന് ചക്കക്കൊമ്പനായുള്ള ദൗത്യം രണ്ടാം ദിനത്തിലും താൽക്കാലികമായി അവസാനിപ്പിച്ചു. കാലാവസ്ഥ അനുകൂലമായിരുന്നുവെങ്കിലും പ്രതികൂലമായ ഭൂപ്രകൃതിയാണ് ദൗത്യത്തിന് തടസ്സമായത്.
📰👉 പശ്ചിമഘട്ടത്തിൽനിന്ന് രണ്ട് വംശങ്ങളിലായി 14 പുതിയ ഇനം സ്യൂഡോസ്കോർപിയോണുകളെ കണ്ടെത്തി ഗവേഷകർ. ഏഴുദിവസം നീണ്ട ശാസ്ത്രസംവാദങ്ങൾക്കു ശേഷം കൊച്ചിയിൽ സമാപിച്ച 23-ാമത് അന്താരാഷ്ട്ര അരാക്നോളജി കോൺഗ്രസിലാണ് ഗവേഷണ റിപ്പോർട്ട് അവതരിപ്പിച്ചത്.
📰👉 കോൺഗ്രസിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പദ്മജ വേണുഗോപാൽ കെ.പി.സി.സി.ക്ക് കത്തുനൽകി. നിരുപാധികം മാപ്പപേക്ഷിച്ചുകൊണ്ട് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിനും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും ഇ മെയിലായാണ് കത്തയച്ചത്.
📰👉 ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സമാജ്‌വാദി പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. തൊഴിൽ, വിദ്യാഭ്യാസം, കർഷകക്ഷേമം, സാമൂഹികനീതി, പിഡിഎ (പിന്നാക്കക്കാർ, ദളിത്, ന്യൂനപക്ഷങ്ങൾ) വിഭാഗത്തെ ലക്ഷ്യമിട്ടുള്ള സമീപനങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് പ്രകടനപത്രിക തയ്യാറാക്കിയിട്ടുള്ളത്
📰👉 മെറ്റയുമായി കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി ഇന്ത്യൻ യൂത്ത് കോൺഗ്രസ്. ഉന്നയിച്ച ആവശ്യങ്ങൾ മെറ്റ അംഗീകരിക്കുന്നതുവരെ കമ്പനിയുമായി ചർച്ചയ്ക്കില്ലെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
📰👉 ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
📰👉 കുവൈത്തിലേക്ക് ഇറാന്റെ ഡ്രോണാക്രമണം. ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു കുവൈത്ത് പൗരനുംഒരു പാകിസ്താൻ പൗരനും പരിക്കേറ്റു. ഇവർക്ക് പരിക്കുപറ്റിയത് ഡ്രോൺ അവശിഷ്ടങ്ങൾ വീണാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
📰👉 ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 12 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികളെ പൊലീസ് പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് ജലംഗി റായിപ്പാറ സ്വദേശികളായ ജെഹിദുൽ ഇസ്ലാം (32), ഫിറോജ് മിയ (44) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും..ചോറ്റാനിക്കര പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
📰👉 നവംബർ 30 മുതൽ ഡിസംബർ മൂന്നാം തീയതി വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരും. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. ലോക്‌സഭാ സമ്മേളനം നവംബർ മുപ്പതിനും രാജ്യസഭയുടെ സമ്മേളനം ഡിസംബർ രണ്ടിനും നടക്കും.
















