spot_img

പ്രഭാത വാർത്തകൾ 2026 മെയ് 30

spot_img

പ്രഭാത വാർത്തകൾ 2026 മെയ് 30

Date:

വാർത്തകൾ

📰👉 മുൻമന്ത്രിയും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനുമായ ടി.യു. കുരുവിള (90) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.

📰👉 മകളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി സ്ഥിരീകരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തന്നോട് ഇഡി ഒന്നും ചോദിച്ചിട്ടില്ലെന്നും ചോദ്യങ്ങൾ ചോദിച്ചത് വീണാ വിജയനോടാണെന്നും പിണറായി വിജയൻ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപന പ്രംസംഗത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കൊണ്ട് നടത്തിയ വാർത്ത സമ്മേളനത്തിലാണ് പിണറായി വിജയൻ ഇക്കാര്യം സ്ഥിരീകരിച്ചത്.

📰👉 സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ നയ പരിപാടികൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ നിയമസഭയിൽ പ്രഖ്യാപിച്ചു. സിനിമാ മേഖലയ്‌ക്കായി സിനിമാ പോളിസി കൊണ്ടുവരുമെന്നും സംസ്ഥാനത്ത് മീഡിയ സിറ്റി സ്ഥാപിക്കുകയും രാജ്യാന്തര ചലച്ചിത്ര മേള മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.

📰👉 മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചതിനെത്തുടർന്ന് തിരുവനന്തപുരത്ത് സർക്കാർ സ്കൂൾ പ്രിൻസിപ്പലിനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തു. ആറ്റിങ്ങൽ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ജവാദ് സുബൈറിനെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

📰👉 മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് യുഡിഎഫ് സർക്കാർ. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് വർഷം 25 ലക്ഷം എന്ന കണക്കിൽ കവറേജ് നൽകും.

📰👉 യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് ഇന്ദിരാ ഗാരണ്ടികളും നടപ്പാക്കുമെന്നും കേരളത്തിനെ ഒരു തുറമുഖ നഗരമാക്കി മാറ്റുക എന്നതാണ് സ്വപ്‌നമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. നിയമസഭയിൽ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

📰👉 ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കൾ കാണാനില്ലെന്ന് പോലീസിന് ലഭിച്ച പരാതി അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്രം ഭരണസമിതി. തെറ്റായ റിപ്പോർട്ടാണ് എഡിജിപി സർക്കാരിന് നൽകിയതെന്നും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥനെതിരേ നടപടി ആവശ്യപ്പെടുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

📰👉 മുഖ്യമന്ത്രിയെ വിമർശിച്ച ചാനലിന്  എതിരെ പ്രതികാര നടപടിയുമായി വിജയ് സർക്കാർ. പുതിയ തലമുറൈ ചാനലിനെതിരെ തമിഴ്നാട് സർക്കാർ നടപടി. ചാനലിനെ സർക്കാർ കേബിൾ നെറ്റ് വർക്കിൽ നിന്നൊഴിവാക്കി. നോട്ടിസ് നൽകാതെയാണ് ചാനൽ നീക്കിയത്. .

📰👉 കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന. നാല് ദിവസത്തെ തുടര്‍ച്ചയായ താഴ്ചയ്‌ക്ക് ശേഷമാണ് വില കുതിച്ചുയര്‍ന്നത്. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1,160 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,15,600 രൂപയായി ഉയര്‍ന്നു

📰👉 പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിലെയും സി ആർ പി എഫിലെയും ഉദ്യോഗസ്ഥരെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി. സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related