2026 ഏപ്രിൽ 23 മെയ് ശനി 1199 ഇടവം 09
വാർത്തകൾ
📰👉 പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് അവശ്യമരുന്നുകളുടെ ക്ഷാമം രൂക്ഷമാണെന്ന് പശ്ചിമബംഗാൾ ആരോഗ്യവകുപ്പ്. ഒട്ടേറെ മരുന്നുകൾ ലഭ്യമല്ലാത്ത അവസ്ഥയിലാണ്.
📰👉 കെഎസ്ആര്‍ടിസിയുടെ മുഴുവൻ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസ നഷ്ടം 112 കോടി രൂപ, ഗതാഗത സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി
📰👉 മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വി.ഡി. സതീശൻ ഇന്നലെ വൈകുന്നേരത്തോടെ ഡൽഹിക്കു പോയി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ഡൽഹിക്കു പോയതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസിന്റെ വിശദീകരണം.
📰👉 തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരള നിയമസഭയുടെ പുതിയ സ്പീക്കർ. ചരിത്രത്തിലാദ്യമായി മൂന്ന് സ്ഥാനാർത്ഥികൾ മത്സരിച്ച തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ എ.സി മൊയ്തീനെയും എൻഡിഎയുടെ ബി.ബി ഗോപകുമാറിനെയും പരാജയപ്പെടുത്തിയാണ് തിരുവഞ്ചൂർ സ്പീക്കർ പദവിയിലെത്തിയത്.
📰👉മുൻ മന്ത്രിമാരുടെയും സ്പീക്കറുടെയും ഗൺമാന്മാരെ കാലാവധി തീരും മുൻപേ മടക്കി അയച്ച് പുതിയ യുഡിഎഫ് സർക്കാർ. ഒരാഴ്ച മുൻപുള്ള ഈ അടിയന്തര നടപടിയിൽ പോലീസ് സേനയ്ക്കുള്ളിൽ പ്രതിഷേധം പുകയുന്നു. കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ ആരോപണവിധേയനായ സന്ദീപ് ഉൾപ്പെടെയുള്ളവരെയാണ് മടക്കിയത്; എന്നാൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ തുടരും.
📰👉 നീറ്റ് ചോദ്യപേപ്പർ ചോർത്തിക്കൊടുത്തെന്ന കേസിൽ പുണെ കേന്ദ്രീകരിച്ചുള്ള അധ്യാപിക മനീഷ സഞ്ജയ് ഹവൽദാറിനെ സിബിഐ അറസ്റ്റ് ചെയ്തു. ദേശീയ പരീക്ഷാ ഏജൻസി (NTA) വിദഗ്ധയായി നിയോഗിച്ച ആളായിരുന്നു ഇവരെന്ന് സിബിഐ അറിയിച്ചു.
📰👉 കോക്രോച്ച് അവാമി പാർട്ടിയും കോക്രോച്ച് അവാമി ലീഗുമായി പാകിസ്താനിലും കോക്രോച്ച് തരംഗം അലയടിയ്ക്കുകയാണ്. സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് 15 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ലഭിച്ചു, ഇത് ബിജെപി, കോൺഗ്രസ് എന്നിവയുടെ ഔദ്യോഗിക ഹാൻഡിലുകളെ മറികടന്നു.
📰👉 ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ അറസ്റ്റിലായ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യമാണ് ഡൽഹി ഹൈക്കോടതി അനുവദിച്ചത്.
📰👉 യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്റലിജൻസ് മേധാവി തുളസി ഗാബാർഡ് പദവി രാജിവെച്ചു. ഭർത്താവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണ് രാജിയെന്നാണ് വിശദീകരണം.
📰👉 സംവരണത്തെയും സാമൂഹിക ചലനാത്മകതയെയും സംബന്ധിച്ച വിഷയത്തിൽ സുപ്രധാന നിരീക്ഷണങ്ങൾ നടത്തി സുപ്രീം കോടതി. വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നേറിയ കുടുംബങ്ങൾ ഇപ്പോഴും ക്വാട്ടാ ആനുകൂല്യങ്ങൾ ആവശ്യപ്പെടുന്നതിനെ സുപ്രീം കോടതി വെള്ളിയാഴ്ച ചോദ്യം ചെയ്തു.















