2026 ഏപ്രിൽ 19 മെയ് ചൊവ്വ 1199 ഇടവം 05
വാർത്തകൾ
📰👉 മന്ത്രിസഭാ തീരുമാനങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര. ആശമാരുടെ വേതനം 3000 രൂപ കൂട്ടി. പ്രീ പ്രൈമറി ടീച്ചർമാർക്കും ആയമാർക്കും 1000 രൂപ കൂട്ടി. അങ്കണവാടി വർക്കർമാർക്കും പാചക തൊഴിലാളികൾക്കും1000 രൂപ വീതം കൂട്ടി
📰👉സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി സംബന്ധിച്ചു ധവളപത്രം പുറപ്പെടുവിക്കാൻ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചു.
📰👉 പുതുതായി അധികാരമേറ്റ യുഡിഎഫ് മന്ത്രിസഭയിൽ പുതുപ്പള്ളിയിൽ നിന്നുള്ള ജനപ്രതിനിധി ചാണ്ടി ഉമ്മനെ ഒഴിവാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ച് മലങ്കര ഓർത്തഡോക്സ് സിറിയൻ സഭ. ചാണ്ടി ഉമ്മനെ മന്ത്രിയാക്കാത്തതിന്റെ കാരണം വ്യക്തമല്ലെന്നും പൊതുസമൂഹം ഈ ചോദ്യം ഉന്നയിക്കുന്നുണ്ടെന്നും സഭ വ്യക്തമാക്കി.
📰👉 നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഡൽഹിയിൽ പ്രവർത്തിക്കുന്ന രേണുകായ് കരിയർ സെന്റർ സ്ഥാപകൻ ശിവരാജ് രഘുനാഥ് മോട്ടെഗാവോങ്കറെയാണു ഞായറാഴ്ച കേസന്വേഷിക്കുന്ന സിബിഐ സംഘം മഹാരാഷ്ട്രയിലെ ലാത്തൂരിൽനിന്ന് പിടികൂടിയത്.
📰👉 അമേരിക്കയുടെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായാൽ വലിയ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ക്യൂബൻ പ്രസിഡന്റ് മിഗുവെൽ ഡിയാസ് കാനൽ.
📰👉 ലെയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ ചാക്രികലേഖനം ‘മാഞ്ഞിഫിക്ക ഹുമാനിത്താസ് ’ 25ന് പ്രസിദ്ധീകരിക്കും. മലയാളത്തിൽ ‘മഹത്തായ മനുഷ്യരാശി’ എന്നർഥം വരുന്ന ഈ ചാക്രിക ലേഖനം, കൃത്രിമബുദ്ധി (എഐ)യുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണത്തെ ആസ്പദമാക്കിയുള്ളതാണ്.
📰👉 സൗദി അറേബ്യയുടെ സുരക്ഷയ്ക്കായി പാകിസ്ഥാൻ വൻ സൈനിക വിന്യാസം നടത്തുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ കരാറിന്റെ ഭാഗമായി 8,000 സൈനികരെയും ഒരു സ്ക്വാഡ്രൻ യുദ്ധവിമാനങ്ങളെയുമാണ് പാകിസ്ഥാൻ സൗദിയിലേക്ക് അയച്ചത്
📰👉 ഗാസയിലെ യുദ്ധലക്ഷ്യം പൂർത്തീകരണഘട്ടത്തിന് അടുത്തെത്തിയിരിക്കുന്നുവെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒക്ടോബർ 7 ഭീകരാക്രമണത്തിലെ എല്ലാ സൂത്രധാരന്മാരെയും വകവരുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.
📰👉 വ്യോമാഭ്യാസ പ്രകടനത്തിനിടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു. അമേരിക്കയിലെ ഇദാഹോയിൽ നടന്ന വ്യോമാഭ്യാസ പ്രകടനത്തിനിടെ യുഎസ് നാവികസേനയുടെ എഫ്എ 18ജി വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. പൈലറ്റുമാർ നാലുപേരും അദ്ഭുതകരമായി രക്ഷപെട്ടു.
📰👉 യുഎപിഎ, ഭീകരവാദ കേസുകളിൽപോലും ജാമ്യംതന്നെയാണു നിയമമെന്ന് സുപ്രീംകോടതി. ഡൽഹി കലാപക്കേസിൽ യുഎപിഎ നിയമപ്രകാരം അറസ്റ്റിലായ ജെഎൻയു മുൻ വിദ്യാർഥിനേതാവ് ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച സുപ്രീംകോടതിയുടെതന്നെ പഴയ വിധിയെ ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ചോദ്യം ചെയ്തു















