പ്രഭാത വാർത്തകൾ

Date:

  🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
2024 മാർച്ച് 13,   ബുധൻ 1199 കുംഭം 29

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X

വാർത്തകൾ

🗞🏵 പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നതിനെതിരേ ആസാമിലെങ്ങും വ്യാപക പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ കോലങ്ങൾ വിവിധയിടങ്ങളിൽ പ്രതി ഷേധക്കാർ കത്തിച്ചു. ഓൾ ആസാം സ്റ്റുഡൻ്റ്സ് യൂണിയൻ (എഎ എസ്‌), ആസാം ജതിയ പരിഷത്, കോൺ ഗ്രസ്, റായിജോർ ദൾ, സിപിഎം എന്നിവ ഉ ൾപ്പെടെ മുപ്പതോളം സംഘടനകളാണു പ്ര തിഷേധം നടത്തിയത്.


 
🗞🏵 സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം മു തൽ രണ്ടു ശതമാനം ക്ഷാമബത്ത വർധന പ്രഖ്യാപിച്ച് ഉത്തരവിറക്കിയപ്പോൾ, സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കു നാലു ശതമാനം ക്ഷാമബത്ത 10 മാസത്തെ മുൻകാല പ്രാബല്യത്തോടെ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവിറങ്ങി

🗞🏵 ഹമാസ് നേതാക്കളിൽ രണ്ടാമനായ മർവൻ ഈസ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചന. കഴിഞ്ഞ ദിവസം വടക്കൻ ഗാസയിലെ അൽ നസേറത്ത് ക്യാംപിനു നേരെ നടത്തിയ ആക്രമണത്തിലാണ് സൈനിക വിഭാഗം ഡപ്യൂട്ടി കമാൻഡറായ ഈസ കൊല്ലപ്പെട്ടതെന്ന് വിവരം. ഇവിടെ നടന്ന ആക്രമണത്തിൽ 5 പേരാണ് കൊല്ലപ്പെട്ടത്. 

🗞🏵 6 അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ്ജിമാരായി സുപ്രീം കോടതി കൊളീജിയം നിയമിച്ചു.  എം.എ.അബ്ദുൽ ഹക്കിം, വി.എം.ശ്യാം കുമാർ, ഹരിശങ്കർ വി.മേനോൻ, മനു എസ്.നായർ, ഈശ്വരൻ സുബ്രമണി, മനോജ് മാധവൻ എന്നിവരെയാണ് നിയമിച്ചത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് രണ്ടംഗ മുതിർന്ന അഭിഭാഷക കൊളീജിയവുമായി ചേർന്നാണ് ഇവരുടെ പേരുകൾ തിരഞ്ഞെടുത്തത്.
 
🗞🏵 രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയിലും പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാനുള്ള സര്‍ക്കാര്‍ വെബ്‌സൈറ്റ് സജ്ജമായി. indiancitizenshiponline.nic.in വെബ്‌സൈറ്റിലാണ് പൗരത്വത്തിന് അപേക്ഷിക്കേണ്ടത്.

🗞🏵 ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് കടത്ത്. 400 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് അന്വേഷണ സംഘം പിടികൂടിയത്. സംഭവത്തിൽ 6 പാകിസ്ഥാൻ സ്വദേശികളെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ പോർബന്തറിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലാകുന്നത്

🗞🏵 തൃശൂർ എംപി ടി.എൻ. പ്രതാപനെ കെപിസിസി വർക്കിംഗ് പ്രസി ഡന്റായി നിയമിച്ചു. തൃശൂർ ലോക്‌സഭാ മ ണ്ഡലത്തിൽ പ്രതാപന് പകരം കെ. മുരളീ ധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച സാ ഹചര്യത്തിലാണ് തീരുമാനം.എന്നാൽ പുതിയ പാർട്ടി ചുമതലയ്ക്ക് ഇതുമായി ബന്ധമില്ലെന്ന് പ്രതാപൻ പ്രതികരിച്ചു. പാർട്ടി എന്ത് ജോലി ഏൽപ്പിച്ചാലും ചെയ്യുന്ന വിനീത വിധേയനാണ് താൻ. പു തിയ ചുമതലയോടു നീതി പുലർത്തുമെ ന്നും അദ്ദേഹം പറഞ്ഞു.

🗞🏵 കാരുണ്യ ആരോഗ്യ സു രക്ഷാ പദ്ധതിക്ക് 150 കോടി രൂപകൂടി അനു വദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. രണ്ടാം പിണറായി സർക്കാർ ഇതുവ രെ 2695 കോടി രൂപ പദ്ധതിക്കായി അനുവ ദിച്ചതായി മന്ത്രി പറഞ്ഞു. പ്രതിവർഷം 151 കോടി രൂപ മാത്രമാണ് ഇ തിൽ കേന്ദ്രത്തിൽനിന്ന് ലഭിച്ചത്. സംസ്ഥാ നത്തെ ദരിദ്രരായ കുടുംബങ്ങൾക്ക് പ്രതിവ ർഷം അഞ്ച് ലക്ഷം രൂപയുടെ ആശുപത്രി ചികിത്സയാണ് കാരുണ്യ പദ്ധതിയിൽ ഉറപ്പാക്കുന്നത്.
 
🗞🏵 തൃശൂർ കോർപ്പറേഷനിലെ കുടിവെള്ള വി തരണത്തിൽ ഒരു കോടിയുടെ അഴിമതിയെ ന്ന് പ്രതിപക്ഷം. അരോപണത്തെതുടർന്ന് പ്രതിപക്ഷം കോർപ്പറേൻ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചു. പ്രതിഷേധ ത്തെതുടർന്ന് കൗൺസിൽ യോഗം മേയർ പിരിച്ചുവിട്ടു.കൂടിയെ തുകയ്ക്ക് കുടിവെള്ള വിതരണ ത്തിന് അനുമതി നൽകിയ മുൻ മേയർ അ ജിത ജയരാജൻ, നിലവിലെ ഡപ്യൂട്ടി മേയർ എം.എൽ. റോസി എന്നിവർക്കെതിരേ ഓം ബുട്സ്മാൻ ശുപാർശ നടപ്പാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

🗞🏵 കോഴിക്കോട് പുളിയോട്ടുമുക്കിലെ തോട്ടി ൽ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടേതെന്ന് പോലീസ് സ്ഥിരീകരിച്ചു. പേരാമ്പ്ര വാളൂർ കുറുങ്കുടി മീത്തൽ അനു(26) വിൻ്റ മൃതദേഹമാണ് ക ണ്ടെത്തിയത്.ഇന്നലെ രാവിലെ 11 ഓടെ പുല്ലരിയാനെത്തിയ വരാണ് തോട്ടിൽ മൃതദേഹം കണ്ടത്. വെ ള്ളത്തിൽ കമഴ്ന്ന് കിടക്കുന്നനിലയിലായിരുന്നു മൃതദേഹം.
 
🗞🏵 കോതമംഗലത്ത് മ്ലാവ് കുറുകെ ചാടിയതിനെ ത്തുടർന്ന നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറി ഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. മാമലക്ക ണ്ടം എളംബ്ലാശേരി പറമ്പിൽ പരേതനായ നാരായണൻ്റെ മകൻ പി.എൻ. വിജിൽ (41) ആണ് മരിച്ചത്.

🗞🏵 വയനാട് മീനങ്ങാടിയില്‍ നാട്ടുകാരെ ഭീതിലാഴ്ത്തിയ കടുവ കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങല്‍ കുര്യന്റെ വീടിന് സമീപത്തായി സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇന്നലെ രാത്രി 9.15 ഓടേയാണ് സംഭവം.

🗞🏵 ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇ.ആര്‍.ഒ), ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാനാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍ദ്ദേശം നല്‍കിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം ഇവർക്കെതിരെ കേസെടുക്കും.
 
🗞🏵 പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് (സിഎഎ) ഭാരതത്തിലെ മുസ്ലീങ്ങള്‍ ആശങ്കപ്പെടുകയോ വിഷമിക്കുകയോ ചെയ്യേണ്ടതില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലെ മുസ്ലീങ്ങളുടെ പൗരത്വം എടുത്തുകളയാനല്ല സിഎഎ എന്നും മുസ്ലീങ്ങളുടെ പൗരത്വത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു. 

🗞🏵 കേരള സർവകലാശാല കലോത്സവ മത്സരഫലം അട്ടിമറിക്കാൻ ലക്ഷങ്ങൾ കോഴ ചോദിച്ചുള്ള ശബ്ദരേഖ പുറത്ത്. വിവിധ സ്ഥാനങ്ങൾ ലഭിക്കാൻ ലക്ഷങ്ങളാണ് കോഴയായി ആവശ്യപ്പെടുന്നത്. വാട്ട്‌സ് ആപ്പ് സന്ദേശങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഒന്നാം സ്ഥാനത്തിന് ഒന്നരലക്ഷം, രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം, മൂന്നാം സ്ഥാനത്തിന് അമ്പതിനായിരം എന്നിങ്ങനെയാണ് കോഴ തുകയായി ആവശ്യപ്പെടുന്നത്.

🗞🏵 പൗരത്വനിയമ ഭേദഗതി വിജ്ഞാപനം ഉടൻ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് ഡിവൈഎഫ്ഐയും മുസ്ലിം ലീഗും. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് മുസ്ലിം ലീഗും ഡിവൈഎഫ്‌ഐയും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
മറ്റ് മതത്തിൽ പെട്ടവർക്ക് അപേക്ഷ നൽകാൻ അനുമതി നൽകുകയാണെങ്കിൽ മുസ്ലീങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാൽ അനുവദിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു. 

🗞🏵 കേരളത്തിൽ വൈദ്യുതിയുടെ ഉപഭോഗം സർവകാല റെക്കോർഡിൽ. നൂറ് ദശലക്ഷ യൂണിറ്റ് കടന്നിരിക്കുകയാണ് സംസ്ഥാനത്തെ ഇന്നലത്തെ മൊത്തം ഉപഭോഗം. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കെഎസ്ഇബി. വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്നാണ് കെഎസ്ഇബി ഉപഭോക്താക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

🗞🏵 സംസ്ഥാനത്ത് കുട്ടികളില്‍ മുണ്ടിനീര് വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. 70 ദിവസത്തിനുള്ളില്‍ ഏകദേശം 10,000 കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് വിവരം. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 1649 കുട്ടികള്‍ക്ക് മുണ്ടിനീര് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.പ്രതിദിനം ചികിത്സ തേടുന്ന കുട്ടികളുടെ ശരാശരി എണ്ണം ജനുവരിയില്‍ 50 ആയിരുന്നത് മാര്‍ച്ചില്‍ 300 ആയി ഉയര്‍ന്നു.
 
🗞🏵 സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷത്തേക്കുളള പാഠപുസ്തക വിതരണം ആരംഭിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തക വിതരണമാണ് തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു. 1,3,5,7,9 ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തങ്ങള്‍ മേയ് ആദ്യം വിതരണം ചെയ്യും. ഇനി പാഠപുസ്തകത്തിന്റെ ഫോട്ടോ സ്റ്റാറ്റുകള്‍ക്കായി ആരും ഓടേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.

🗞🏵 ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണു. രാജസ്ഥാനിലെ ജയ്സാൽമേറിലാണ് തേജസ് വിമാനം തകർന്നു വീണത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അപകടത്തിന് മുൻപേ രക്ഷപ്പെട്ടു. വിമാനം തകർന്നു വീണത് ഒരു കോളേജ് ഹോസ്റ്റലിന് മുന്നിലാണ്. ആദ്യമായിട്ടാണ് തേജസ് വിമാനം തകരുന്നത്.
 
🗞🏵 കേരളത്തിലെ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാൻ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യൻ റെയിൽവേ. നിലവിലെ ട്രാക്കുകളിൽ ഉള്ള വളവുകൾ നികത്താനാണ് തീരുമാനം. വളവുകൾ മൂന്ന് മാസത്തിനകം നിവർത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ മലയോര മേഖലകളിലും, സമീപപ്രദേശങ്ങളിലും ഉളള റെയിൽവേ ലൈനുകളിൽ ധാരാളം വളവുകൾ ഉണ്ട്. ഇതുമൂലം ഈ വഴി ഓടുന്ന ട്രെയിനുകൾ കുറഞ്ഞ വേഗത്തിലാണ് സർവീസ് നടത്തുന്നത്.

🗞🏵 അപകടം പതിയിരിക്കുന്ന ഗുണ കേവിലെ നിരോധിത മേഖലയിലേക്ക് ഇറങ്ങിയ 3 യുവാക്കൾ അറസ്റ്റിൽ. റാണിപേട്ട് സ്വദേശികളായ എസ്. വിജയ്, പി. ഭരത്, പി. രഞ്ജിത് കുമാർ എന്നിവരെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. മഞ്ഞുമ്മൽ ബോയ്സ് സിനിമ കണ്ട ആവേശത്തിൽ ഗുണ കേവിലേക്ക് ഇറങ്ങാൻ കൊടൈക്കനാലിൽ എത്തിയതാണ് മൂവർ സംഘം. മൂന്ന് പേർക്കും 24 വയസാണ് പ്രായം.

🗞🏵 മലപ്പുറം പാണ്ടിക്കാട് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. സിവില്‍ പോലീസ് ഓഫീസര്‍മാരായ വിന്‍സണ്‍, ഷംസീര്‍ ടിപി എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 

🗞🏵 സിഎഎ നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തെ വിമർശിക്കുകയും കേരളത്തിൽ ഇത് നടപ്പാക്കില്ലെന്നു പറയുകയും ചെയ്യുന്ന മുഖ്യമന്ത്രിയെ വിമർശിച്ച്‌ ടിപി സെൻകുമാർ. പൗരത്വം നൽകുന്നത് കേന്ദ്ര സർക്കാർ ആണെന്നിരിക്കെ കേരളത്തിൽ ഇതു നടപ്പാക്കില്ലെന്നു പറഞ്ഞ് കേരള മുഖ്യൻ ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്ന് സെൻകുമാർ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

🗞🏵 പൗരത്വഭേദഗതി നിയമത്തിനെതിരെ തലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്കെതിരെ കേസ്. 102 വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരെയും 22 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്. രാജ്ഭവനിലേക്ക് പ്രതിഷേധം സംഘടിപ്പിച്ച ഇവര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

🗞🏵 കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ വിവിധ തസ്തികകളിൽ ജോലി ഒഴിവുകൾ. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലാണ് എഞ്ചിനീയർമാരുടെ ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ട്രെയിനി എൻജിനീയർ, പ്രോജക്ട് എൻജിനീയർ എന്നീ തസ്തികകളിലായി 625 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരാർ വ്യവസ്ഥയിലായിരിക്കും നിയമനം.30,000-1,20,000 രൂപ വരെയാണ് ശമ്പളം. വിശദവിവരങ്ങൾക്ക് www.bel-india.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
 
🗞🏵 കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രതിഷേധ പ്രകടനം നടത്തിയവർക്കെതിരെ കേസെടുത്ത് പോലീസ്. 25 പേർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്.

🗞🏵 യുകെയിലുള്ള മകൾക്കൊപ്പം താമസിക്കാനായി രാജ്യം വിടാൻ അനുവദിക്കണമെന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന്റെ ഹർജിയിൽ നടപടി. ശ്രീലങ്ക പാസ്പോർട്ടും യാത്രരേഖകളും അനുവദിച്ചാൽ ഇവർക്ക് ഇന്ത്യ വിടാനാകും. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലാണ് രാജീവ് ഗാന്ധി വധക്കേസ് പ്രതികളും ശ്രീലങ്കൻ പൗരന്മാരുമായ മുരുകൻ, റോബർട് പയസ്, ജയകുമാർ എന്നിവരെ പാർപ്പിച്ചിരുന്നത്.
 
🗞🏵 ലോവര്‍ മെസൊപ്പൊട്ടോമിയയിലെ പുരാതന കല്‍ദായ നഗരവും, പൂര്‍വ്വപിതാവായ അബ്രഹാമിന്റെ ജന്മദേശമായി ഉല്‍പ്പത്തി പുസ്തകത്തില്‍ പരാമര്‍ശിക്കുകയും ചെയ്യുന്ന ‘ഉര്‍’ നഗരത്തിലെ ക്രൈസ്തവ ദേവാലയത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. ഇറാഖിലെത്തുന്ന തീർത്ഥാടകരെ ആകർഷിക്കാനായി പണികഴിപ്പിക്കുന്ന ദേവാലയത്തിന്റെ നിര്‍മ്മാണ പണികള്‍ ഈ മാസം പൂർത്തിയാക്കുമെന്നാണ് കരുതുന്നത്. പരമ്പരാഗതമായി ഇറാഖിൽ പ്രചാരത്തിൽ ഇരിക്കുന്ന മഞ്ഞ നിറത്തിലുള്ള ചുടുകട്ട കൊണ്ട് നിർമ്മിച്ച ഗോപുരത്തില്‍ ദേവാലയ മണി ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. 

🗞🏵 ക്രൈസ്തവര്‍ അടക്കമുള്ള പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ വിശ്വാസ സംരക്ഷണത്തിനും ഭീകരവാദത്തിനുമെതിരേ പോരാടിയ രാജ്യത്തെ ഏക ക്രൈസ്തവ മന്ത്രി ഷഹബാസ് ഭട്ടിയുടെ ഓര്‍മ്മയില്‍ പാക്ക് ക്രൈസ്തവര്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 2-നായിരുന്നു അദ്ദേഹത്തിന്റെ പതിമൂന്നാമത് ചരമവാര്‍ഷികം. ക്രൈസ്തവരുടെ അവകാശങ്ങള്‍ക്കും സംരക്ഷണത്തിനും വേണ്ടി ശക്തമായി നിലക്കൊണ്ടിരിന്ന അദ്ദേഹത്തെ, 2011 മാര്‍ച്ച് രണ്ടാം തീയതി ഇസ്ലാമാബാദിൽവെച്ച് തീവ്രവാദികള്‍ കൊലപ്പെടുത്തുകയായിരിന്നു.

🗞🏵 ശാസ്ത്ര സംബന്ധമായ വിഷയങ്ങളില്‍ അഗാധമായ പഠനം നടത്തുന്ന വത്തിക്കാനിലെ പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിലെ അംഗങ്ങളായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചവരില്‍ പ്രമുഖരും. ഗൂഗിള്‍ ഡീപ്പ് മൈന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡെമിസ് ഹസാബിസ് ഉള്‍പ്പെടെയുള്ളവരെയാണ് പാപ്പ പുതുതായി നിയമിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....