2026 ജൂൺ 22 തിങ്കൾ മിഥുനം 08
വാർത്തകൾ
📰👉 ഇന്ത്യയിലുടനീളം 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍ നീറ്റ് യുജി പരീക്ഷ എഴുതി. പരീക്ഷ സുഗമമായി അവസാനിച്ചു. ഇന്ത്യയിലെ 551 നഗരങ്ങളിലെ 5,440 കേന്ദ്രങ്ങളിലും വിദേശത്തുള്ള 14 കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടന്നത്. ഇംഗ്ലീഷിലും 12 ഇന്ത്യന്‍ ഭാഷകളിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്കി.
📰👉 പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി യുഎസ്-ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ചർച്ചയ്ക്കു സ്വിറ്റ്സർലൻഡിൽ തുടക്കമായി. കഴിഞ്ഞയാഴ്ച ഇരുരാജ്യങ്ങളും ഒപ്പിട്ട താത്കാലിക ധാരണ ഉറപ്പിക്കുന്നതിനാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറേനിയൻ പ്രതിനിധിസംഘവും ചർച്ച ആരംഭിച്ചത്
📰👉 തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ സംരക്ഷിത പ്രദേശങ്ങളിലെ ജനവാസ മേഖലകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് വനം മന്ത്രിയുടെ അധ്യക്ഷതയിൽ നിയമസഭാ സമുച്ചയത്തിൽ ഉന്നതതല യോഗം ചേരുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു.
📰👉 വോട്ടവകാശം മൗലികാവകാശമാക്കണമെന്നു കോൺഗ്രസ്. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിർദേശപ്രകാരം തെരഞ്ഞെടുപ്പു കമ്മീഷൻ പക്ഷപാതപരമായി പ്രവർത്തിക്കുകയാണെന്നും ഈ സാഹചര്യത്തിൽ ഉന്നതതലത്തിലുള്ള ജുഡീഷൽ പരിശോധനയും സംരക്ഷണവും ലഭിക്കേണ്ടതിന് വോട്ടവകാശത്തെ മൗലികാവകാശമായി അംഗീകരിക്കണമെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിലൂടെ ആവശ്യപ്പെട്ടു.
📰👉 ഫിഫ 2026 ലോകകപ്പ് ഫുട്ബോളിൽ സ്പാനിഷ് ടീമിന്റെ വന്പൻ ജയം. ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ കുഞ്ഞന്മാരായ കേപ് വെർദെയോട് ഗോൾരഹിത സമനില വഴങ്ങിയ സ്പെയിൻ ഇന്നലെ രാത്രിയിൽ അരങ്ങേറിയ മത്സരത്തിൽ സൗദി അറേബ്യയെ ഗോളിൽ മുക്കി. മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് സ്പെയിൻ ജയമാഘോഷിച്ചു.
📰👉 ടൂറിസം കേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ നിയമന്ത്രണങ്ങൾ ലംഘിച്ച് പാറയ്ക്ക് മുകളിൽ കയറി യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം. ഞായറാഴ്ച രാവിലെ ആറരയോടെയാണ് രണ്ട് യുവാക്കൾ ഇല്ലിക്കൽകല്ലിന് മുകളിൽ കയറിയത്.
📰👉 സംസ്ഥാനത്ത് ഇന്നലെ ഏഴുപേർക്ക് കൂടി ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു കോഴിക്കോട്, തിരുവനന്തപുരം രണ്ടുവീതം, തൃശൂർ, മലപ്പുറം, വയനാട് ഒന്നുവീതം എന്നിങ്ങനെയാണ് രോഗം റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂൺ മാസം 140 രോഗബാധയും ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്
📰👉 മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി. പകരം ഉത്തര്‍പ്രദേശ് സ്വദേശി എംഎല് ശര്‍മയെ നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ശിവരാജന് ഒഴിഞ്ഞുവെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്
📰👉 താരസംഘടന അമ്മയില്‍ വാര്‍ഷിക പൊതുയോഗത്തിലെ തര്‍ക്കത്തിന് പിന്നാലെ ഭരണസമിതി രാജിവെച്ചു. പ്രസിഡന്റ് ശ്വേത മേനോന്, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് തുടങ്ങി എല്ലാ അംഗങ്ങളും രാജിവെച്ചു.
📰👉 ഓപ്പറേഷന് തൂഫാന്’ കേസുകളില്‍ ആരുടെയും ശിപാര്‍ശ കേള്‍ക്കരുതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി. ആംബുലന്‍സുകള്‍ ലഹരി വില്‍പ്പനയ്ക്കായി ഉപയോഗിക്കുന്നു എന്ന പരാതി കണക്കിലെടുത്ത് അവയും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി















