2026 ജൂൺ 11 ബുദ്ധൻ ഇടവം 28
📰👉കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ജൂൺ 15 സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വി. ഡി സതീശൻ. ഇതുമൂലം ഉണ്ടാകുന്ന നഷ്ടം നികത്താൻ 800 കോടി രൂപ സർക്കാർ അധികമായി കെ എസ് ആർ ടി സി ക്ക് നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.എസ്ആർടിസി ഓർഡിനറി ബസുകളിൽ ജൂൺ 15 സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വി. ഡി സതീശൻ. ഇതുമൂലം ഉണ്ടാകുന്ന നഷ്ടം നികത്താൻ 800 കോടി രൂപ സർക്കാർ അധികമായി കെ എസ് ആർ ടി സി ക്ക് നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
📰👉 ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗ് നഗരത്തിലുണ്ടായ വെടിവയ്പിൽ 12 പേർ കൊല്ലപ്പെടുകയും ഒന്‍പതു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ക്ലീവ്ലൻഡ് പ്രാന്തത്തിൽ അനധികൃതമായി സ്ഥലം കയ്യേറി താമസിക്കുന്നവരുടെ മേഖലയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
📰👉സുഡാൻ അഭയാർഥിയുടെ കത്തിയാക്രമണ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ ബ്രിട്ടന്റെ ഭാഗമായ വടക്കൻ അയർലൻഡിൽ കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് വലിയ ആക്രമണങ്ങൾ അരങ്ങേറി. ആഫ്രിക്കൻ വംശജരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
📰👉 വിനോദസഞ്ചാരികളായി ഗോവയിലെത്തിയ 28 മലയാളികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഓൾഡ് ഗോവയിലെ ഒരു റസ്റ്ററന്റിൽനിന്നു ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയുണ്ടായത്.
📰👉 മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ പിഞ്ചുകുഞ്ഞിന് രക്ഷകരായ സ്വകാര്യ ബസ് ജീവനക്കാരെ അഭിനന്ദിച്ച് മോട്ടോർ വാഹന വകുപ്പ് മലപ്പുറം കൊണ്ടോട്ടിയിലാണ് നെഞ്ചിടിപ്പുണ്ടാക്കുന്ന സംഭവമുണ്ടായത്. കുഞ്ഞ് നടുറോഡിലിരിക്കുന്നതിന്റെയും ഇതുകണ്ട് ബസ് നിർത്തി ജീവനക്കാരൻ കുഞ്ഞിനെ എടുക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈസമയം, കുഞ്ഞിന്റെ പിതാവ് വീട്ടുമുറ്റത്ത് പത്രം വായിച്ചിരിക്കുകയായിരുന്നു. കണ്ടക്ടർ കുഞ്ഞിനെ കൈയിലെടുത്ത് കൊണ്ടുചെന്നപ്പോഴാണ് വിവരം വീട്ടുകാർ അറിയുന്നത്
📰👉 സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന ഗാരണ്ടി പദ്ധതി 800 കോടി രൂപയുടെ ബാധ്യത ഉണ്ടാക്കുമെന്നും ഓർഡിനറി ബസ്സുകൾക്കു പുറമേ എവിടെയൊക്കെ എന്ന് അടുത്ത ഘട്ടം ആലോചിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
📰👉 വ്യാജ പൈലറ്റ് ലൈസന്‍സ് ഉപയോഗിച്ച് 17 വര്‍ഷത്തോളം വിമാനം പറത്തിയ മുന്‍ എയര്‍ കാനഡ പൈലറ്റ് അറസ്റ്റിൽ. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയതായി കനേഡിയന്‍ പോലീസ് അറിയിച്ചു..ജെഫ്രി വാള്‍ എന്നയാളാണ് അറസ്റ്റിലായത്.
📰👉 കാട്ടാന ശല്യം മൂലം ജനജീവിതം ദുസഹമാകുന്ന പശ്ചാത്തലത്തിൽ 500 പേരുടെ സ്പെഷ്യൽ റിസർവ് ഫോഴ്സ് അടിയന്തരമായി രൂപീകരിക്കാൻ നിർദ്ദേശം നൽകി മന്ത്രി ഷിബു ബേബി ജോൺ.
📰👉 ഇസ്രയേലിലെ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മത്സരിക്കും. അദ്ദേഹത്തിന്റെ ലിക്കുഡ് പാർട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
📰👉 ഒമാൻ തീരത്ത് വാണിജ്യ കപ്പലായ ‘സെറ്റബെല്ലോ’ ആക്രമിക്കപ്പെട്ട സംഭവത്തിൽ അമേരിക്കയോട് ശക്തമായ നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാരെ കാണാതായ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി നാഗരാജ് നായിഡു, അമേരിക്കൻ ചാർജ് ഡി അഫയേഴ്സ് ജേസൺ മീക്സിനെ വിളിച്ചുവരുത്തി നയതന്ത്ര പ്രതിഷേധം (ഡെമാർഷെ) അറിയിച്ചത്.















