വി.ജോയിയെ സിപിഐഎം ജില്ലാ സെക്രട്ടറിയാക്കുന്നതിനെ 3 പേർ എതിർത്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജേന്ദ്ര കുമാർ, ജയദേവൻ, മടവൂർ അനിൽ എന്നിവരാണ് എതിർത്തത്. വി ശിവൻകുട്ടിയെ പോലെ പരിചയസമ്പന്നനായ ഒരാളെ ജില്ലാ സെക്രെട്ടറിയാക്കണമെന്നായിരുന്നു
ഇവരുടെ ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏരിയ സെക്രട്ടറിമാരെ മാറ്റിയവർ ജില്ലാ സെക്രട്ടറിയുടെ കാര്യത്തിൽ മൌനം പാലിക്കുന്നതെന്താണെന്ന് ഇവർ വിമർശനം ഉന്നയിച്ചു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരിച്ചു വരവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഇല്ലെന്ന് സിപിഐഎം
തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു. സെക്രട്ടറിസ്ഥാനം തുടരാൻ പാർട്ടി നിർദ്ദേശിച്ചു താൻ ഏറ്റെടുത്തു. താൻ നേരത്തെ ജില്ലാ സെക്രട്ടറിയാക്കുന്ന സമയത്തും എംഎൽഎ ആയിരുന്നു അല്ലാതെ പുതുതായി വന്നയാളല്ല. വി ശിവൻകുട്ടിക്ക് ഇന്നലെ തന്നെ ചില ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു ഇന്ന് വരില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടാണ് പോയതെന്നും വി ജോയ് പറഞ്ഞു.















