2026 ആഗസ്റ്റ് 30 ഞായർ ചിങ്ങം 14
👉📰 ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി എം എ വേട്ടയുമായി കേരള പൊലീസ്. മഞ്ചേരിയിൽ 10 കോടിയോളം രൂപ വിപണി മൂല്യം വരുന്ന 12 കിലോ എം ഡി എം എയുമായി സംഘത്തിലെ പ്രധാനികളായ 3 പേരെ പിടികൂടി. നേരത്തെ 97 ഗ്രാം എം ഡി എം എയുമായി ആറുപേരെ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പ്രതികളുടെ കാറിൽ നിന്നാണ് ഇന്നലെ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്.
👉📰 നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു. കാണാതായ മൂവായിരത്തിലധികം പേർക്കായി തിരച്ചിൽ തുടരുകയാണ്. അതേസമയം, പ്രളയ ദുരന്തത്തിൽ നാല് ഇന്ത്യാക്കാരെ കൂടി രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റസുവ ജലവൈദ്യുത പദ്ധതി സ്ഥലത്തുനിന്നാണ് ഇവരെ രക്ഷിച്ചത്. ഇന്ത്യയുടെ തുരങ്ക വിദഗ്ധ സംഘം രക്ഷാദൗത്യത്തിൽ പങ്കുചേർന്നു. കാണാതായ ഇന്ത്യാക്കാരുടെ എണ്ണം നിലവിൽ 287 ആയി. 128 ഇന്ത്യൻ വംശജരെ കുറിച്ചും വിവരമില്ല. കാണാതായ മലയാളികളെ കുറിച്ചടക്കം വിവരം ഇല്ല. ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും കത്തു നൽകി.
👉📰 ബാറുകളിൽനിന്ന് പണപ്പിരിവ് നടത്തിയ സംഭവത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സസ്പെൻഡ് ചെയ്യും. കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിനെതിരേയാണ് നടപടി വരുന്നത്. ഇതുസംബന്ധിച്ച് ഞായറാഴ്ച ഉത്തരവിറങ്ങും.
👉📰 തൃശൂരില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ട്രെയിനില്‍ ഭക്ഷ്യവിഷബാധയേറ്റു. ഡല്‍ഹിയില്‍നിന്ന് പഠനയാത്ര കഴിഞ്ഞ് ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസില്‍ മടങ്ങുകയായിരുന്ന 80 അംഗ സംഘത്തിലെ 50-ഓളം കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.15നും 18നും ഇടയിലുള്ളവരാണ് വിദ്യാര്‍ഥികള്‍. ഒപ്പമുണ്ടായിരുന്ന അധ്യാപകരും സ്‌കൂള്‍ അധികൃതരും റെയില്‍വേ ജീവനക്കാരെയും ഹെല്‍പ്പ് ലൈനിലും വിവരം അറിയിച്ചു. വിവരമറിഞ്ഞ മധ്യപ്രദേശിലെ ഖണ്ട്വ ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ അധികൃതര്‍ മെഡിക്കല്‍ ടീമിനെ സജ്ജമാക്കി നിര്‍ത്തിയിരുന്നു.
👉📰 സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി വിശദീകരണവുമായി മുതിർന്ന നേതാവ് പിണറായി വിജയൻ. സിപിഎം വിട്ടവർക്കെതിരെ ആഞ്ഞടിച്ച പിണറായി വിജയൻ, പയ്യന്നൂരിൽ അടക്കം പാർട്ടിക്ക് തെറ്റിയിട്ടില്ലെന്നും തോൽവിക്ക് കാരണം ബഹുജനങ്ങൾക്കുണ്ടായ ആശയക്കുഴപ്പമാണെന്നും ന്യായീകരിച്ചു. പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
👉📰 വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു. തടഞ്ഞുവെച്ച ഡിഎഫ്ഒയെ ശനിയാഴ്ച രാത്രി വൈകി നാട്ടുകാർ വിട്ടയച്ചു. കെഎം അഭിജിത്ത് എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും നടത്തിയ ചർച്ചയിലാണ് നാട്ടുകാർ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചത്. നഷ്ടപരിഹാരം സംബന്ധിച്ച് ഞായറാഴ്ച ജില്ലാ കളക്ടറുമായി ചർച്ച നടത്തും. ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സമരം തുടരുമെന്നും നാട്ടുകാർ പറഞ്ഞു.
👉📰 സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ. ജയിലിൽ കഴിയുന്ന കാപ്പ തടവുകാരാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഒരു തടവുകാരന് കുത്തേറ്റു. കോട്ടയം സ്വദേശിയായ മനുവിനാണ് കുത്തേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം സ്വദേശി അപ്പു എന്നയാളാണ് മനുവിനെ കുത്തിപരിക്കേൽപ്പിച്ചതെന്നാണ് വിവരം.
👉📰 നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കൊച്ചിയിൽനിന്നുള്ള 14 അംഗ സംഘവും കാക്കനാട് സ്വദേശി ശ്രുതി ശിഖാമണി, പിറവം സ്വദേശി റിനീത് മോഹൻ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്. നേപ്പാളിലുള്ള 45 മലയാളികൾ സുരക്ഷിതരാണെന്നും ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

















