2026 ആഗസ്റ്റ് 18 തിങ്കൾ ചൊവാ ചിങ്ങം 02
👉📰 ഏഥൻസിനു സമീപം ഗ്രീക്ക് ദ്വീപിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. നൂറോളം പേരെ മറ്റു പ്രദേശത്തേക്ക് ഒഴിപ്പിച്ചു. രണ്ടിടത്തായുണ്ടായ തീപിടിത്തവും ഏകദേശം ഒരേ സമയത്തുതന്നെയായിരുന്നു.
👉📰 വിമാന ടിക്കറ്റ് നിരക്കിലെ അനിയന്ത്രിതമായ വർധനവ്, സർജ് പ്രൈസിംഗ്, അമിത ലഗേജ് ചാർജ് എന്നിവ നിയന്ത്രിക്കുന്നതിൽ സർക്കാർ ഉത്തരവുകൾ പാലിക്കാത്ത വിമാനക്കമ്പനികളുടെ സർവീസുകൾ നിർത്തിവെയ്ക്കാൻ നിർദേശിച്ച് സുപ്രീംകോടതി.
👉📰 തെറ്റുകളും മുൻവർഷത്തെ ചോദ്യപേപ്പറുകളുടെ ആവർത്തനവും മൂലം മൂന്ന് യുജിസി നെറ്റ് പേപ്പറുകൾകൂടി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ 50ലധികം ഉദ്യോഗസ്ഥരെ എൻടിഎ നീക്കം ചെയ്തെന്നും നിർണായക നേതൃപദവികളിലേക്ക് വിദഗ്ധരെ നിയമിക്കാനൊരുങ്ങുകയാണെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
👉📰 യുജിസി നെറ്റ് പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. പരീക്ഷാ നടത്തിപ്പ് കൂടുതൽ സുതാര്യവും കുറ്റമറ്റതുമാക്കുന്നതിന് ആവശ്യമായ മാറ്റങ്ങൾ നടപ്പാക്കുമെന്നും എൻടിഎ അറിയിച്ചു.
👉📰 കാൽനൂറ്റാണ്ടായി ബി.എസ്.എൻ.എല്ലിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ സർവീസ് (ഐ.ടി.എസ്.) ഉദ്യോഗസ്ഥരെ തിരിച്ചയയ്ക്കുന്നു. ടെലികോം സ്ട്രീമിൽ 100 പുതിയ ജനറൽ മാനേജർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ നടപടി പുരോഗമിക്കുകയാണ്.
👉📰 യുഎസ് സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ (ഏകദേശം 28 ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ സൈന്യം. വനിതകളാണ് ഈ ദൗത്യം നിർവഹിക്കുന്നതെങ്കിൽ ഇരട്ടി പാരിതോഷികം നൽകുമെന്നും ഇറാൻ അറിയിച്ചു.
👉📰 ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേഭാരത് വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുതുതായിവരാന് പോകുന്നത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ആയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു
👉📰 പാകിസ്താൻ സുരക്ഷാസേനയ്ക്ക് നേരെ ആക്രമണം ശക്തമാക്കി വിഘടനവാദി ഗ്രൂപ്പായ ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ.). എട്ടുദിവസത്തിനിടെ ബലൂചിസ്താനിൽ 22 ആക്രമണങ്ങൾ നടത്തിയെന്നും 26 പാകിസ്താൻ സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചെന്നും സംഘടന അവകാശപ്പെട്ടു.
👉📰 കേരളത്തിന്റെ പേര് ‘കേരളം’ എന്ന് ഔദ്യോഗികമായി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരം. ഇതോടെ ബിൽ നിയമമായി മാറി. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിനെ തുടർന്നാണ് ബിൽ രാഷ്ട്രപതിയുടെ അനുമതിക്കായി സമർപ്പിച്ചത്.
















