രണ്ടു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ്. മോന്‍സ് ജോസഫിനേ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. മത്സരിച്ച എട്ടില്‍ ഏഴും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കേരള കോണ്‍ഗ്രസ് രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍
ഒരുങ്ങുന്നത്. ഇന്നലെ രാത്രി പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫിന്റെ വസതിയില്‍ നിയുക്ത എംഎല്‍എമാര്‍ യോഗം ചേര്‍ന്നു. മോന്‍സ് ജോസഫ്, അപു ജോണ്‍ ജോസഫ്, തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ മന്ത്രിസ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടുന്നു.
സീറ്റ് വിഭജന സമയത്ത് പത്തില്‍ നിന്ന് എട്ട് സീറ്റിലേക്ക് വിട്ടുവീഴ്ച ചെയ്തത് ഉള്‍പ്പെടെ അനുകൂലമാകും എന്നാണ് കേരള കോണ്‍ഗ്രസിന്റെ പ്രതീക്ഷ.















