തിരുവനന്തപുരം: എഫ്എഫ്എസ്ഐ (FFSI – ഏഷ്യൻ ഫിലിം സൊസൈറ്റി നെറ്റ്‌വർക്ക്/AFSo), ഫിൽക്ക (FILCA) തുടങ്ങി വിവിധ ഫിലിം സൊസൈറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ മികച്ച മാധ്യമപ്രവർത്തനത്തിനുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചലച്ചിത്രമേളകൾക്കും ഫിലിം സൊസൈറ്റി പ്രവർത്തനങ്ങൾക്കും മുൻഗണന നൽകി വാർത്താ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്ത ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) അംഗങ്ങളായ മാധ്യമപ്രവർത്തകർക്കാണ് പുരസ്കാരം ലഭിച്ചത്.
പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാര വിതരണം നിർവഹിച്ചു. സുരേഷ് കുമാർ (ദേശീയ ശബ്ദം), പ്രീത ഡാനിയൽ (കേരളാസ് ടുഡേ), രാജാംബിക (കേരള പീഡിയ), രമ്യ വി. ആർ. (ന്യൂസ് ഫൈവ്), മഹേഷ്കുമാർ (റിയൽ ടൈം കേരള), ത്രീലോചനൻ ബി. (രാഷ്ട്രവാദി ന്യൂസ്), ഷിബു ബി. (കലാകൗമുദി), നവാസ് (സൗത്ത് എക്സ്പ്രസ് ഡെയിലി), ഷീജ എ. (ഐ മീഡിയ), ശ്രീജ അജയ് (സ്പാർക്ക് മീഡിയ) എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. മാധ്യമമേഖലയിലെ മിടുക്കിനുള്ള ഈ അംഗീകാരം ജെഎംഎ അംഗങ്ങൾക്ക് വലിയ അഭിമാനനേട്ടമായി മാറി.
















