പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ഉരുളികുന്നം സെന്റ് ജോർജ് പള്ളിയുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഉരുളികുന്നം സെന്റ് ജോർജ് പള്ളി വികാരി റവ. ഫാ. ജേക്കബ് വെള്ളമരുതുങ്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രദേശവാസികൾക്കായി സംഘടിപ്പിച്ച ക്യാമ്പിൽ മാർ സ്ലീവാ മെഡിസിറ്റി ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജോസഫ് പുല്ലാട്ട്, ജനറൽ മെഡിസിൻ ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് സ്പെഷ്യലിസ്റ്റ് ഡോ. ശ്രീത ശ്രീനിവാസ് എന്നിവർ രോഗികളെ പരിശോധിച്ച് വൈദ്യനിർദ്ദേശങ്ങൾ നൽകി.
ചടങ്ങിൽ പിതൃവേദി പാലാ രൂപത സെക്രട്ടറി ബിൻസ് തൊടുകയിൽ, കുടുംബകൂട്ടായ്മ പ്രസിഡന്റ് സാബു മണിക്കൊമ്പേൽ തുടങ്ങിയവർ സംസാരിച്ചു. റിനേഷ് കിഴക്കയിൽ, മിനി നടുവക്കുന്നേൽ, ലില്ലിക്കുട്ടി കല്ലനാനിക്കൽ, ജോസഫ് കല്ലംപള്ളി എന്നിവർ ക്യാമ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.















