spot_img

തിരഞ്ഞെടുപ്പ് കമ്മീഷനിൽ വൻ ഭിന്നത; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന് പ്രതിപക്ഷം

spot_img

Date:

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളും ഭിന്നതയും നിലനിൽക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. കഴിഞ്ഞ 10 മാസത്തിനിടെ കമ്മീഷന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും 14 തവണ വിയോജിപ്പ് രേഖപ്പെടുത്തിയതായി ‘ദി ഇന്ത്യൻ എക്സ്പ്രസ്’ പുറത്തുവിട്ട വാർത്ത വ്യക്തമാക്കി. പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ (SIR) നടപടികളിലും തീരുമാനങ്ങളിലുമാണ് പ്രധാനമായും എതിർപ്പുയർന്നത്.

കമ്മീഷനിൽ കൂട്ടായ ചർച്ചകൾ നടക്കാതെ ഏകാധിപത്യപരമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടി കമ്മീഷണർമാർ കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥന് പരാതി നൽകുകയും ചെയ്തു. പുതിയ വോട്ടർമാർക്കുള്ള ‘ഫോം 6’-ൽ വരുത്തിയ മാറ്റങ്ങൾ നിയമവിരുദ്ധമാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടിയിരുന്നു. പശ്ചിമ ബംഗാളിൽ വോട്ടർമാരുടെ അപ്പീലുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലും ഇവർ ചോദ്യങ്ങൾ ഉന്നയിച്ചു. റിപ്പോർട്ട് പുറത്തുവന്നതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ നടപടി തുടങ്ങണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശും ടി.എം.സി നേതാവ് അഭിഷേക് ബാനർജിയും ആവശ്യപ്പെട്ടു. എന്നാൽ, എല്ലാ തീരുമാനങ്ങളും കൂട്ടായാണ് എടുത്തതെന്നും ഔദ്യോഗികമായി വിയോജനക്കുറിപ്പ് സമർപ്പിച്ചിട്ടില്ലെന്നുമാണ് കമ്മീഷൻ വൃത്തങ്ങളുടെ അവകാശവാദം.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related