റിക്ടർ സ്കെയിലിൽ 8.2 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം 7.40 ഒടുകൂടിയാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ഭൂചലനം ഉണ്ടായ പശ്ചാത്തലത്തിൽ ഇന്തോനേഷ്യയിലും ജപ്പാനിലും,
തയ്‌വാനിലും സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. ബീച്ചുകളിൽ നിന്ന് ആളുകൾ മാറണമെന്നാണ് നിർദേശം. ഫിലിപ്പീൻസിന്റെ തീരപ്രദേശങ്ങളിൽ 3 മീറ്റർ വരെ
ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാമെന്നും ഇന്തോനേഷ്യയുടെയും മലേഷ്യയുടെയും ചില ഭാഗങ്ങളിൽ 1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാമെന്നുമാണ് മുന്നറിയിപ്പ്. പൗരന്മാർ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണമെന്നും നിർദേശമുണ്ട്.















