പാലാ : കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് നീതി ഉറപ്പാക്കണമെന്ന് കോ.ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പ്രസ്തുത ആവശ്യം ഉന്നയിച്ച് കോ ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണയുംകറുത്ത തുണി കൊണ്ടു വായ് മൂടിക്കെട്ടി കരിങ്കൊടി പ്രതിഷേധ
പ്രകടനവുംനടത്തി.എറണാകുളം വഞ്ചി സ്ക്വയറിൽ നടന്ന സമ്മേളനത്തിൽ സിഡി എഫ് സംസ്ഥാന പ്രസിഡൻറ് പി.എ തോമസ് അദ്ധ്യക്ഷത വഹിച്ചു. മുൻ തമിഴുനാടു ചീഫ് സെക്രട്ടറിയും റബ്ബർ ബോർഡു ചെയർമാനുമായിരുന്ന പിസി .സിറിയക് ഐ.എ.എസ്.സമ്മേളനം ഉദ്ഘാടനം ചെയ്തു. സഹകരണമേഖലയിൽ നടന്നിരിക്കുന്ന വലിയ സാമ്പത്തിക കൊള്ളയിൽ പ്രതിസന്ധിയിൽ ആയിരിക്കുന്ന നിക്ഷേപകരെ സംരക്ഷിക്കണമെന്നും അവർക്ക് അർഹമായ നീതി ഉറപ്പാക്കാൻ .
നടപടികൾ സ്വീകരിക്കണമെ ന്നും യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു. സി ഡി.എഫ്. സംസഥാന രക്ഷാധികാരി ഡോ.എം.ജെ ജോർജ്ജ് -, സംസ്ഥാന സെക്രട്ടറി എ സി ബേബിച്ചൻ അഴിയാത്ത്, .സംസ്ഥാന വൈസ് പ്രസിഡൻറ് മാരായ പ്രൊഫ എൻ. രഘുദേവ്, ശ്രീ റോയി വെള്ളരിങ്ങാട്ടു്: എം.പി ഹരിദാസൻ മാസ്റ്റർ . വി.ഡി. പൗലോസ്:പി.ഐ. വിത്സൻ. അഡ്വ.റംലത്തു ബീവി. സാബു മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ ജില്ലകളിൽ നിന്നെത്തിയ നിക്ഷേപകർ പ്രകടനത്തിൽ പങ്കാളികളായി.















