പ്രവിത്താനം ദീപിക തീവ്ര പ്രചരണ മാസാചരണത്തിന്റെ പാലാ രൂപത തല ഉദ്ഘാടനം ഇന്ന് തിങ്കളാഴ്ച പ്രവിത്താനത്ത് നടക്കും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4:00മണിക്ക് പ്രവിത്താനം സെന്റ് മൈക്കിൾസ് ചർച്ച് ഹാളിൽ ചേരുന്ന യോഗത്തിൽ വികാരി ഫാ.ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിക്കും.പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തീവ്ര പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്യും.
പ്രോട്ടോസിഞ്ചെല്ലുസ് മോൺ. ഡോ. ജോസഫ് തടത്തിൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്, മോൺ ജോസഫ് കണിയോടിക്കൽ ,ഡി എഫ് സി സംസ്ഥാന ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിയിൽ, അസിസ്റ്റന്റ് വികാരിമാർ ഫാ. ആന്റണി കൊല്ലിയിൽ , ഫാ. സെബാസ്റ്റ്യൻ കടുപ്പിൽ ഡി എഫ് സി രൂപത ഡയറക്ടർ ഫാ.ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം, പ്രസിഡന്റ് ജയ്സൺ ജോസഫ്,, സെക്രട്ടറി
വി റ്റി ജോസഫ്, ഫോറോനാ പ്രസിഡന്റ് സാബു മാത്യു കദളിയിൽ, മുൻ സംസ്ഥാന പ്രസിഡണ്ട് ജോർജ് വടക്കേൽ വനിതാ വിഭാഗം പ്രസിഡന്റ് ജാൻസി ജോസഫ് സെക്രട്ടറി ആലീസ് തോമസ് തുടങ്ങിയവർ പ്രസംഗിക്കും ദീപിക വരിക്കാർക്കായി നടപ്പിലാക്കി വരുന്ന ഹെൽത്ത് കാർഡിന്റെ വിതരണവും ഫോറോനാ, ഇടവക തലങ്ങളിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെയും ഉദ്ഘാടനവും ചടങ്ങിൽ വച്ച് നിർവഹിക്കപ്പെടും..















