spot_img

എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സമരത്തിൽ നിർണ്ണായക വഴിത്തിരിവ്; സമരസമിതിയുമായി സർക്കാർ ചർച്ച നടത്തും, വളർമതി ആശുപത്രിയിൽ നിരാഹാരം തുടരുന്നു

spot_img

Date:

സെക്രട്ടേറിയറ്റിന് മുന്നിൽ 133 ദിവസമായി തുടരുന്ന എൽ.പി.എസ്.ടി (ലോവർ പ്രൈമറി സ്കൂൾ ടീച്ചർ) റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ സമരത്തിൽ നിർണ്ണായക വഴിത്തിരിവ്. സമരസമിതിയുമായി ചർച്ച നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 22 ദിവസമായി നിരാഹാര സമരം തുടരുന്ന സമരസമിതി സെക്രട്ടറി എസ്. വളർമതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേരിട്ടുള്ള ഇടപെടലുണ്ടായത്.

പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സമരസമിതിയുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വളർമതിയെ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ, ചർച്ച എപ്പോൾ, എവിടെ വെച്ച് നടക്കുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഇന്ന് ആലപ്പുഴ ജില്ലയിലാണ് വിദ്യാഭ്യാസ മന്ത്രിക്ക് ഔദ്യോഗിക പരിപാടികളുള്ളത്.

അതേസമയം, ചർച്ചയ്ക്ക് ശേഷം മാത്രമേ നിരാഹാര സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് ഉദ്യോഗാർത്ഥികൾ. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് നിലവിലുള്ള മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുക, അധ്യാപക-വിദ്യാർത്ഥി അനുപാതം 1:30 എന്നതിൽ നിന്നും 1:25 ആയി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉദ്യോഗാർത്ഥികൾ സമരം തുടരുന്നത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന വളർമതിയെ പരിശോധിക്കാനായി മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രത്യേക മെഡിക്കൽ ബോർഡും രൂപീകരിച്ചിരുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related