വെള്ളികുളം:കേരള ക്രൈസ്തവ സഭയിലെപ്രധാന തിരുനാൾ ദിനമായ ജൂലൈ മൂന്നാം തീയതി പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് വെള്ളികുളം ഇടവകയിലെ എ.കെ.സി.സി, പിതൃവേദി & മാതൃവേദി സംഘടനകൾ ആവശ്യപ്പെട്ടു.ക്രൈസ്തവർ പുണ്യ ദിനമായി ആചരിക്കുന്ന ദിനമാണത്.കടമുള്ള ദിവസമായതിനാൽ എല്ലാ സഭാവിശ്വാസികളും മതപരമായ ചടങ്ങിൽ
പങ്കെടുക്കേണ്ടതിനാൽ കേരളത്തിലെ ന്യൂനപക്ഷസമുദായമായ ക്രൈസ്തവരുടെ ഈ ആവശ്യം അധികാരികൾ പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ജോജോ തുണ്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ.സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി.വർക്കിച്ചൻ മാന്നാത്ത്, ജിബി തോട്ടപ്പള്ളിൽ, സാജൻ ആനക്കുഴിയിൽ, ഷാൻസി ഇരുവേലിക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.ചാക്കോച്ചൻ കാലാപറമ്പിൽ, ഷാജി ചൂണ്ടിയാനിപ്പുറത്ത്, ബിജു പുന്നത്താനം, ഷിബു കിഴക്കേമുറി,ലാൽ ചെറുശ്ശേരിൽ അനു തട്ടാം പറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.















