spot_img
spot_img

കർഷകരെ ചിങ്ങം ഒന്നിന് മാത്രം ഓർക്കുന്നത് അഭികാമ്യമല്ല: ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ

Date:

കാണക്കാരി: സകല ജീവജാലങ്ങൾക്കും ഭക്ഷണമൊരുക്കുന്ന കർഷക സമൂഹത്തിന് കർഷകദിനത്തിൽ മാത്രം ആദരവും പരിഗണനയും നൽകുന്നത് തീരെ അഭികാമ്യമല്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ അഭിപ്രായപ്പെട്ടു. ദേശീയ കർഷക ഫെഡറേഷൻ കാണക്കാരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളുമൊത്ത് അശ്വതി കാർഷിക വിപണിയിൽ സംഘടിപ്പിച്ച കർഷകദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിങ്ങം ഒന്ന് മുതൽ നൽകുന്ന പ്രത്യേക പരിഗണനയിലൂടെ കൃഷിയും ജീവിതവും അഭിവൃദ്ധിപ്പെട്ടാൽ മാത്രമേ പുതിയ തലമുറയ്ക്ക് കാർഷികവൃത്തിയെ അഭിമാനത്തോടെ സ്വീകരിക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കർഷകരിൽ നിന്നും സംഭരിച്ച് തയ്യാറാക്കിയ നാടൻ കുത്തരി ഡി കെ എഫ് ‘അശ്വതി റൈസ്’ പുതിയ ബാച്ച് ലോഞ്ചിങ് വിഎച്ച്എസ്എസ് അധ്യാപിക ഗുഡി ജേക്കബിന് നൽകി അദ്ദേഹം നിർവ്വഹിച്ചു. കൂടാതെ ഡികെഎഫ് ഉൽപ്പന്നമായ നാടൻ തേൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷിബു എ.ആർ വിദ്യാർത്ഥികൾക്ക് നൽകി വിപണിയിലിറക്കി.

രത്നഗിരി പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഫ്രാൻസിസ് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കർഷകൻ ജോർജ് ഗർവ്വാസിസ്, പഞ്ചായത്ത് പ്രസിഡന്റ് ഒ.ആർ വിജേഷ്, കർഷക ഫെഡറേഷൻ പ്രസിഡന്റ് ജോർജ് മുല്ലക്കര, പഞ്ചായത്ത് മെമ്പർ റെജി ജോസഫ്, കൃഷി ഓഫീസർ കെ.എസ് ഹർഷ, വിഎച്ച്എസ്എസ് അധ്യാപിക ഗുഡി ജേക്കബ്, ഡികെഎഫ് ജനറൽ സെക്രട്ടറി പ്രൊഫ. വി.എം ജോർജ്, ജില്ലാ സെക്രട്ടറി വിജയൻ മുക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. കർഷകനും ബുക്ക് സെല്ലറുമായ എ.സി വർഗീസ് കാനഡയിലെ യാത്രാനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related