ഇറാന്‍-അമേരിക്ക സംഘര്‍ഷ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെ തുടരുന്നതിനിടെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇറാനിലെത്തി. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി നഖ്‌വി ചര്‍ച്ച നടത്തി.
ഹോര്‍മുസ് തുറക്കുന്ന കാര്യത്തില്‍ ഇറാനും അമേരിക്കയും പുതിയ നിബന്ധനകള്‍ വച്ചതിനെ തുടര്‍ന്ന് മധ്യസ്ഥ ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തിലാണ് സന്ദര്‍ശനം. ഹോര്‍മുസില്‍ കപ്പലിന് നേരെയുള്ള ആക്രമണങ്ങള്‍ തുടരുകയാണ്. ഇറാനെതിരെയുള്ള നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച കപ്പല്‍ ആക്രമിച്ചതായി അമേരിക്കന്‍ സൈന്യം അറിയിച്ചു. മുന്നറിയിപ്പുകള്‍ അവഗണിച്ച്
ഇറാനിയന്‍ തുറമുഖത്തേക്ക് കടക്കാന്‍ ശ്രമിച്ച പനാമ പതാകയുള്ള ചരക്ക് കപ്പലിന് നേരെ സൈന്യം രണ്ട് ഹെല്‍ഫയര്‍ മിസൈലുകള്‍ പ്രയോഗിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കപ്പലിന്റെ സ്റ്റിയറിംഗ് ഗിയര്‍ പ്രവര്‍ത്തനരഹിതമാക്കിയെന്നും യു എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.















