spot_img

ബലൂചിസ്ഥാനിൽ പോരാട്ടം ശക്തം: ഒരാഴ്ചയ്ക്കിടെ 52 പാക് സൈനികരെ വധിച്ചതായി ബി.എൽ.എ

spot_img

Date:

ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാകിസ്ഥാൻ സൈന്യവും ബലൂച് ലിബറേഷൻ ആർമിയും (ബി.എൽ.എ) തമ്മിലുള്ള ഏറ്റുമുട്ടൽ കനക്കുന്നു. സെപ്റ്റംബർ ഒന്ന് മുതൽ ഏഴ് വരെയുള്ള ദിവസങ്ങളിൽ നടന്ന 28 വ്യത്യസ്ത ആക്രമണങ്ങളിലായി 52 പാക് സൈനികരെ വധിച്ചതായി ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടു. ക്വറ്റ, പസ്നി, ഖറാൻ, കലാത്, തുർബത്ത് തുടങ്ങി പ്രവിശ്യയിലെ പ്രധാന മേഖലകളിലാണ് പാക് സൈന്യത്തിന് നേരെ ആക്രമണങ്ങൾ നടന്നതെന്ന് ബി.എൽ.എ വക്താവ് ജീയാന്ദ് ബലൂച് പ്രസ്താവനയിൽ അറിയിച്ചു.

ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റതായും, പാക് സേനയുമായുള്ള ഏറ്റുമുട്ടലിൽ 12 ബി.എൽ.എ അംഗങ്ങൾ കൊല്ലപ്പെട്ടതായും സംഘടന സ്ഥിരീകരിച്ചു. എന്നാൽ ബി.എൽ.എയുടെ ഈ അവകാശവാദങ്ങളും കണക്കുകളും മറ്റ് അന്താരാഷ്ട്ര വാർത്താ ഏജൻസികളോ സ്വതന്ത്ര കേന്ദ്രങ്ങളോ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, സെപ്റ്റംബർ 6, 7 തീയതികളിൽ ഖറാൻ, വാഷുക് ജില്ലകളിൽ നടത്തിയ തിരിച്ചടിയിൽ 11 ബി.എൽ.എ വിമതരെ വധിച്ചതായി പാകിസ്ഥാൻ സൈന്യവും പ്രസ്താവനയിലൂടെ അവകാശപ്പെട്ടു. മേഖലയിൽ സംഘർഷം നിലനിൽക്കുന്നതിനാൽ സൈനിക നീക്കം ശക്തമാക്കിയിരിക്കുകയാണ് പാകിസ്ഥാൻ.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related